മെസ്സി അധികമൊന്നും ഓടില്ല, അദ്ദേഹം കാത്തിരിക്കുകയാണ് ചെയ്യുക : ക്രൊയേഷ്യൻ പരിശീലകൻ പറയുന്നു

ഖത്തർ വേൾഡ് കപ്പിലെ സെമിഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ക്രൊയേഷ്യയാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30 നാണ് ഈയൊരു മത്സരം നടക്കുക. ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടാണ് ക്രൊയേഷ്യ വരുന്നതെങ്കിൽ ഹോളണ്ടിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന സെമിഫൈനൽ പോരാട്ടത്തിന് യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്.

ഏതായാലും ഈ മത്സരത്തിനു മുന്നേ ലയണൽ മെസ്സിയെക്കുറിച്ച് ക്രൊയേഷ്യയുടെ പരിശീലകനായ ഡാലിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സി അധികമൊന്നും കളത്തിൽ ഓടില്ലെന്നും അദ്ദേഹം ബോളിന് വേണ്ടി കാത്തിരിക്കുകയാണ് ചെയ്യുക എന്നുള്ളതാണ് ക്രൊയേഷ്യയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.എന്നാൽ ബോൾ ലഭിച്ചു കഴിഞ്ഞാൽ സർവ്വ ഊർജ്ജവും സംഭരിച്ചുകൊണ്ട് മെസ്സി കുതിപ്പ് നടത്തുമെന്നും ഡാലിച്ച് ഓർമ്മപ്പെടുത്തി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയെ എങ്ങനെ തടയും എന്നുള്ള ചോദ്യങ്ങൾക്ക് ഒരു പ്രത്യേക ശ്രദ്ധ ഞങ്ങൾ നൽകേണ്ടിയിരിക്കുന്നു. ഞങ്ങൾ ചെയ്യേണ്ടത് മെസ്സിയിലേക്ക് എത്തുന്ന പാസുകൾ പരമാവധി തടയുക എന്നുള്ളതാണ്. മാത്രമല്ല മെസ്സിക്ക് ലഭിക്കുന്ന സ്പേസുകൾ പരമാവധി കുറക്കുകയും വേണം.അധികമൊന്നും ഓടാത്ത താരമാണ് മെസ്സി. ബോളിനു വേണ്ടി അദ്ദേഹം കാത്തിരിക്കുകയാണ് ചെയ്യുക. പക്ഷേ ബോൾ ലഭിച്ചു കഴിഞ്ഞാൽ മെസ്സി സർവ്വ ഊർജ്ജവും സംഭരിച്ചുകൊണ്ട് കുതിപ്പ് നടത്തും ” ഇതാണ് ക്രൊയേഷ്യയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.

ഈ വേൾഡ് കപ്പിൽ മികച്ച പ്രകടനമാണ് മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്. 4 ഗോളുകളും രണ്ട് അസിസ്റ്റുകളും മെസ്സി നേടിക്കഴിഞ്ഞു. ലയണൽ മെസ്സിയെ തടയുക എന്നുള്ളത് തന്നെയാണ് ക്രൊയേഷ്യക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കാൻ പോകുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!