നീ ഞങ്ങൾക്ക് പ്രശ്നമാകുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ്,റയലുമായി കോൺട്രാക്ടിലെത്തിയ കാര്യം നിഷേധിച്ച് എംബപ്പേ!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജി വിടുകയാണ്.ഫ്രീ ഏജന്റായി കൊണ്ട് റയൽ മാഡ്രിഡിലേക്കാണ് അദ്ദേഹം ചേർന്നത്. ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. 2029 വരെയുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പുവക്കുക.

എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ ആരും തന്നെ നടത്തിയിട്ടില്ല.റയൽ മാഡ്രിഡോ പിഎസ്ജിയോ എംബപ്പേയുടെ ക്യാമ്പോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡണ്ടായ ഇമ്മാനുവൽ മക്രോൺ ഖത്തർ ഭരണാധികാരിയായ അൽ താനിക്ക് ഒരു ഡിന്നർ ഒരുക്കിയിരുന്നു. ഈ ചടങ്ങിലേക്ക് കിലിയൻ എംബപ്പേക്കും ക്ഷണമുണ്ടായിരുന്നു. അദ്ദേഹത്തോട് തമാശ രൂപേണ മക്രോൺ ഒരു കാര്യം പറഞ്ഞിട്ടുണ്ട്.

നീ ഞങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടാക്കാൻ പോകുന്നു എന്നാണ് ചിരിച്ചുകൊണ്ട് മക്രോൺ എംബപ്പേയോട് പറഞ്ഞിട്ടുള്ളത്.എംബപ്പേ റയലിലേക്ക് പോകുന്നതിനെ തന്നെയാണ് ഇദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത്. എന്നാൽ ഇതിന് മറുപടിയായി എംബപ്പേ ചിരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.ഖത്തർ രാജാവ് അൽ താനിയുടെ സാന്നിധ്യത്തിലാണ് ഇക്കാര്യം ഫ്രഞ്ച് പ്രസിഡണ്ട് പറഞ്ഞിട്ടുള്ളത്.എന്നാൽ ഇതിനിടെ മറ്റൊരു റിപ്പോർട്ട് ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതായത് റയൽ മാഡ്രിഡുമായി കരാറിൽ എത്തി എന്ന വാർത്ത എംബപ്പേ നിഷേധിച്ചു എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്.

പക്ഷേ അത് ഈ സീസൺ അവസാനിക്കുന്നത് വരെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കാൻ വേണ്ടി എംബപ്പേ ചെയ്തതായിരിക്കും എന്നാണ് നിഗമനം. ഏതായാലും എംബപ്പേ റയൽ മാഡ്രിഡിൽ എത്തും എന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. രണ്ടു വർഷങ്ങൾക്കു മുന്നേ ഇത്തരമൊരു സാഹചര്യം ഉണ്ടായിരുന്നുവെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടുകൊണ്ട് എംബപ്പേയെ പിഎസ്ജിയിൽ തന്നെ നിലനിർത്തുകയായിരുന്നു. എന്നാൽ ഇത്തവണ എംബപ്പേ ക്ലബ്ബ് വിടാൻ ഉറച്ച തീരുമാനമെടുത്തു കഴിഞ്ഞു എന്ന് തന്നെയാണ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!