നെയ്മർക്ക് നന്ദി പറഞ്ഞ് ക്രോയേഷ്യൻ സൂപ്പർ താരം!

ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അപ്രതീക്ഷിതമായിക്കൊണ്ട് ബ്രസീലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ക്രൊയേഷ്യയായിരുന്നു ബ്രസീലിനെ പരാജയപ്പെടുത്തിയത്.പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്രസീലിന് തലകുനിക്കേണ്ടി വന്നത്.തുടർന്ന് ബ്രസീൽ വേൾഡ് കപ്പിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

മത്സരശേഷം പൊട്ടിക്കരയുന്ന നെയ്മർ ജൂനിയറെയായിരുന്നു ആരാധകർക്ക് കാണാൻ സാധിച്ചിരുന്നത്.നെയ്മറെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നത് ഡാനി ആൽവസായിരുന്നു. ആ സമയത്തായിരുന്നു ക്രൊയേഷ്യൻ സൂപ്പർതാരമായ ഇവാൻ പെരിസിച്ചിന്റെ മകനായ ലിയോ പെരിസിച്ച് നെയ്മറുടെ അടുക്കലേക്ക് ഓടിവന്നത്.ലിയോയെ നെയ്മർ ചേർത്ത് പിടിക്കുകയും ലിയോ നെയ്മറെ നെഞ്ചിൽ തട്ടികൊണ്ട് ആശ്വസിപ്പിക്കുകയും ചെയ്യുന്നത് നമുക്ക് കാണാമായിരുന്നു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ ഇവാൻ പെരസിച്ച് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നന്ദി നെയ്മർ എന്നാണ് പെരിസിച്ച് കുറിച്ചിട്ടുള്ളത്. നിങ്ങളുടെ പ്രവർത്തി അവന് വലിയ ഒരു കാര്യമാണെന്നും പെരിസിച്ച് കൂട്ടിച്ചേർത്തിട്ടുണ്ട്.ഏതായാലും ഈ വേൾഡ് കപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നായിരുന്നു അത്.

അടുത്ത വേൾഡ് കപ്പിലും താൻ ഉണ്ടാകുമെന്നുള്ള സൂചനകൾ നെയ്മർ ജൂനിയർ നൽകി കഴിഞ്ഞിട്ടുണ്ട്.അതേസമയം ക്രൊയേഷ്യ സെമിഫൈനൽ കളിക്കാനുള്ള ഒരുക്കത്തിലാണ്. അർജന്റീനയാണ് ക്രൊയേഷ്യയുടെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം 12:30 നാണ് ഈയൊരു മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!