പോരാട്ടം അവസാന ലാപിലേക്ക്,യൂറോപ്യൻ ഗോൾഡൻ ഷൂ ആര് സ്വന്തമാക്കും?

യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകൾ അതിന്റെ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു.ലീഗ് വൺ കിരീടം പിഎസ്ജിയും ബുണ്ടസ് ലിഗ കിരീടം ബയേർ ലെവർകൂസനും ഇറ്റാലിയൻ ലീഗ് കിരീടം ഇന്റർ മിലാനും സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.റയൽ മാഡ്രിഡ് ലാലിഗ കിരീടം ഉറപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ കാര്യത്തിൽ മാത്രമാണ് ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നത്.

യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിനാണ് യൂറോപ്പ്യൻ ഗോൾഡൻ ഷൂ പുരസ്കാരം നൽകുക. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരമായ ഏർലിംഗ് ഹാലന്റാണ് കഴിഞ്ഞ സീസണിൽ ഇത് സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ ഇത്തവണ ഒന്നാം സ്ഥാനത്ത് തുടരുന്നത് ഹാരി കെയ്നാണ്.ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

1-Harry Kane | Bayern Munich | 35 goals

2-Kylian Mbappe | PSG | 26 goals

3-Serhou Guirassy | Stuttgart | 25 goals

4-Lois Openda -RB Leipzig -24 Goals

5-Lautaro Martinez | Inter | 23 goals

6-Erling Haaland | Manchester City | 21 goals

7-Cole Palmer | Chelsea | 20 goals

8-Ollie Watkins | Aston Villa | 19 goals

9-Alexander Isak | Newcastle | 19 goals

10-Dominic Solanke | Bournemouth | 18 goals

ഇവരാണ് ആദ്യ 10 സ്ഥാനങ്ങളിൽ വരുന്നത്.നിലവിൽ കെയ്നിന് തന്നെയാണ് സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. ആരായിരിക്കും ഇത്തവണ ഈ പുരസ്കാരം നേടുക?നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങൾക്ക് രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!