ഡ്രിബ്ലിങ്ങും നട്ട്മഗും എന്റർടൈൻമെന്റും,മെസ്സിക്ക് ഫിഫ ബെസ്റ്റ് ലഭിച്ചതിനെ കുറിച്ച് സിറ്റി ഇതിഹാസം!

2023ലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫയുടെ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയത് അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയാണ്. എന്നാൽ ഈ കാലയളവിൽ പ്രത്യേകിച്ചൊന്നും മെസ്സിക്ക് അവകാശപ്പെടാനില്ല. അതേസമയം മികച്ച പ്രകടനം നടത്തി ഒരുപാട് പ്രധാനപ്പെട്ട കിരീടങ്ങൾ നേടിയ ഹാലന്റ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.ഇതോടുകൂടി ഫിഫ ബെസ്റ്റിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു.

എന്നാൽ ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി ഇതിഹാസമായ റിച്ചാർഡ് ഡ്യൂൺ. അതായത് ലയണൽ മെസ്സിയുടെ ഡ്രിബ്ലിങ്ങും നട്ട്മഗും അദ്ദേഹത്തിന്റെ എന്റർടൈൻമെന്റുമാണ് ഈ പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്തത് എന്നാണ് ഡ്യൂൺ പറഞ്ഞിട്ടുള്ളത്.ഹാലന്റ് സ്ട്രൈക്കർ എന്ന നിലയിൽ മികച്ചവനാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ഡ്യൂണിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഫിഫ ബെസ്റ്റിലേക്ക് നോക്കുകയാണെങ്കിൽ,ഹാലന്റാണ് ലോകത്തെ ഏറ്റവും മികച്ച താരം എന്ന് നമുക്ക് പറയാൻ സാധിക്കുക്കില്ല.അദ്ദേഹം ബെസ്റ്റ് ഗോൾ സ്കോറർ ആണ്.ബെസ്റ്റ് ഗോൾ സ്കോറർക്കുള്ള അവാർഡ് അല്ലല്ലോ നൽകുന്നത്.ലയണൽ മെസ്സിയുടെ പ്രകടനം കാണാൻ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.ചില സമയത്ത് അദ്ദേഹം അന്യഗ്രഹത്തിൽ നിന്നുള്ളതാണോ എന്ന് പോലും തോന്നിപ്പോകും.ഹാലന്റ് അവിശ്വസനീയമായ താരം തന്നെയാണ്. ബോക്സിനകത്ത് അദ്ദേഹത്തിന് ബോൾ എത്തിച്ചു കൊടുത്താൽ അദ്ദേഹം ഗോൾ നേടിയിരിക്കും. പക്ഷേ അഞ്ചു താരങ്ങളെ ഡ്രിബിൾ ചെയ്ത് നട്ട്മഗ്‌ ചെയ്ത് ഗോളടിക്കാൻ മെസ്സി തന്നെ വേണം.ഫുട്ബോൾ എന്നത് ആളുകളെ എന്റർടൈൻ ചെയ്യിപ്പിക്കുന്നത് കൂടിയാകണം.ആ അർത്ഥത്തിൽ മെസ്സിക്ക് ലഭിച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ് “ഇതാണ് മുൻ മാഞ്ചസ്റ്റർ സിറ്റി താരം പറഞ്ഞിട്ടുള്ളത്.

ഹാലന്റിന് ലഭിക്കാത്തതിൽ വലിയ പ്രതിഷേധം ഫുട്ബോൾ ലോകത്ത് ഉയർന്നിരുന്നു. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും അദ്ദേഹം സിറ്റിക്കൊപ്പം സ്വന്തമാക്കിയിരുന്നു.കഴിഞ്ഞ സീസണിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാനും ഹാലന്റിന് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!