എന്നും എപ്പോഴും ക്രിസ്റ്റ്യാനോയാണ് എന്റെ ഐഡോൾ: അഞ്ചുപേരുള്ള ടീമിനെ തിരഞ്ഞെടുത്ത് ഹൊയ്ലുണ്ട്.

2022 ഖത്തർ വേൾഡ് കപ്പിന് തൊട്ടുമുന്നേയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. വിവാദങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന് ക്ലബ് ഇടേണ്ടി വന്നത്.പിന്നീട് കഴിഞ്ഞ സമ്മറിലാണ് സ്ട്രൈക്കർ പൊസിഷനിലേക്ക് റാസ്മസ് ഹൊയ്ലുണ്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. തുടക്കത്തിൽ മോശം പ്രകടനമാണ് അദ്ദേഹം നടത്തിയതെങ്കിലും ഇപ്പോൾ താരം മികവിലേക്ക് ഉയർന്നുവരുന്നുണ്ട്. അവസാനമായി കളിച്ച നാല് മത്സരങ്ങളിലും അദ്ദേഹം ക്ലബ്ബിന് വേണ്ടി ഗോൾ നേടിക്കഴിഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ അഞ്ച് ഇതിഹാസങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ടീം നിർമ്മിക്കാൻ ഹൊയ്ലുണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. മുന്നേറ്റ നിരയിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അതിനുള്ള ഒരു വിശദീകരണം താരം നൽകിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഐഡോളാണ് എന്നാണ് ഹൊയ്ലുണ്ട് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“റൂണി,ടെവസ്,ക്രിസ്റ്റ്യാനോ തുടങ്ങിയ ഒരുപാട് ഇതിഹാസങ്ങളായ സ്ട്രൈക്കർമാർ യുണൈറ്റഡിൽ ഉണ്ട്. ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് തിരഞ്ഞെടുക്കുക. യുണൈറ്റഡിൽ ആയിരുന്ന സമയത്ത് തന്നെ ഞാൻ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നുണ്ട്.പിന്നീട് മറ്റുള്ള ക്ലബ്ബുകളിലും ഞാൻ അദ്ദേഹത്തെ ഫോളോ ചെയ്തു. എന്നും എപ്പോഴും അദ്ദേഹമാണ് എന്റെ ഐഡോൾ. ഈ 5 ഇതിഹാസങ്ങളുടെ ടീമിൽ ഗോൾ കീപ്പറായി കൊണ്ട് ഞാൻ തിരഞ്ഞെടുക്കുക പീറ്റർ ഷ്മൈക്കലിനെയാണ്. അതുപോലെതന്നെ റിയോ ഫെർഡിനാന്റ് വരും. കൂടാതെ റയാൻ ഗിഗ്സും പോൾ സ്ക്കോൾസും വരും. ഇവർക്ക് മുന്നിലായിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകും ” ഇതാണ് ഹൊയ്ലുണ്ട് പറഞ്ഞിട്ടുള്ളത്.

39കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച പ്രകടനമാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. സൗദി ലീഗിൽ 18 മത്സരങ്ങൾ കളിച്ച റൊണാൾഡോ 20 ഗോളുകളും 9 അസിസ്റ്റുകളുമാണ് ഈ സീസണിൽ സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!