മിന്നിയത് റിച്ചാർലീസണും ആർതറും, ബ്രസീലിന്റെ പ്ലയെർ റേറ്റിംഗ് അറിയാം !

ഉറുഗ്വയെയും കീഴടക്കി കൊണ്ട് തുടർച്ചയായ നാലാം മത്സരത്തിലും വിജയം നേടിക്കൊണ്ട് ബ്രസീൽ കുതിക്കുകയാണ്. ഉറുഗ്വയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ എതിരാളികളെ തകർത്തു വിട്ടത്. ആദ്യ പകുതിയിൽ ആർതറും റിച്ചാർലീസണും നേടിയ ഗോളുകളാണ് ബ്രസീലിന് വിജയം നേടികൊടുത്തത്. ടീം ഒന്നടങ്കം മികച്ച പ്രകടനമായിരുന്നു മത്സരത്തിൽ കാഴ്ച്ചവെച്ചിരുന്നത്. മുന്നേറ്റനിരയിൽ എവെർട്ടൻ റിബയ്റോയും റിച്ചാർലീസണും തിളങ്ങിയപ്പോൾ മധ്യനിരയിൽ ആർതറും മികച്ച പ്രകടനം നടത്തി. പ്രതിരോധത്തിൽ ലോദി, സിൽവ, മാർക്കിഞ്ഞോസ് എന്നിവർ എല്ലാം തന്നെ പ്രശംസാവഹമായ പ്രകടനമാണ് പുറത്തെടുത്തത്. അതിനാൽ തന്നെ ഒട്ടുമിക്ക ബ്രസീൽ താരങ്ങൾക്കും ഒരുപോലെയാണ് റേറ്റിംഗ് ലഭിച്ചിട്ടുള്ളത്. ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ താരങ്ങൾക്ക്‌ നൽകിയ റേറ്റിംഗ് താഴെ നൽകുന്നു.

എഡേഴ്‌സൺ : 6.0
ഡാനിലോ : 6.5
മാർക്കിഞ്ഞോസ് : 7.0
സിൽവ : 7.0
റെനാൻ ലോദി : 7.0
ഡഗ്ലസ് ലൂയിസ് : 7.0
ആർതർ : 7.0
എവെർട്ടൻ റിബയ്റോ : 7.0
ഗബ്രിയേൽ ജീസസ് : 6.5
റിച്ചാർലീസൺ : 7.0
റോബെർട്ടോ ഫിർമിനോ : 6.0
എവെർട്ടൻ സെബോളിഞ്ഞ : 5.5-സബ്
ലുക്കാസ് പക്വറ്റ : Not rated -സബ്
ബ്രൂണോ ഗിമിറസ് : Not rated -സബ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!