ക്രിസ്റ്റ്യാനോ, ലെവന്റോസ്ക്കി, പരേഡസ്,പുതിയ ട്രാൻസ്ഫർ റൂമറുകൾ ഇങ്ങനെ!

ട്രാൻസ്ഫർ ജാലകത്തിൽ താരങ്ങളെ സ്വന്തമാക്കുന്നതിലും വിറ്റൊഴിവാക്കുന്നതിലും മുഴുകിയിരിക്കുകയാണിപ്പോൾ ഫുട്ബോൾ ലോകത്തെ പ്രമുഖ ക്ലബുകൾ. പലരും തങ്ങളുടെ ശക്തി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഏതായാലും കഴിഞ്ഞ ദിവസം പുറത്ത് വന്ന ചില റൂമറുകൾ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്ത് വിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

1- ലിയാൻഡ്രോ പരേഡസിനെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ യുവന്റസ് ആരംഭിച്ചു. പരിശീലകൻ അലെഗ്രിയാണ് ഈ അർജന്റൈൻ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചത്.

2- റയൽ താരം ബ്രാഹിം ഡയസിനെ എസി മിലാൻ തിരികെ എത്തിച്ചു.2 വർഷത്തെ ലോണിലാണ് ബ്രാഹിം മിലാന് വേണ്ടി കളിക്കുക.

3- ബാഴ്‌സ താരം പ്യാനിച്ച് ക്ലബ് വിടുന്നു. യുവന്റസ്,ഇന്റർ മിലാൻ, എസി മിലാൻ, ടോട്ടൻഹാം എന്നിവരൊക്കെയാണ് രംഗത്തുള്ളത്.

4- മെംഫിസ് ഡീപേ എഫ്സി ബാഴ്സലോണയിൽ എത്തി.താരം ഉടൻ തന്നെ പരിശീലനം ആരംഭിച്ചു.

5- ക്രിസ്റ്റ്യാനോ ടീം വിടുകയാണെങ്കിൽ ഗബ്രിയേൽ ജീസസിനെ ടീമിലെത്തിക്കാൻ യുവന്റസ്. മൗറോ ഇകാർഡിയെയും പരിഗണിക്കുന്നു.

6-ലോൺ കാലാവധി കഴിഞ്ഞ് മോയ്സെ കീൻ എവെർട്ടണിലേക്ക് തിരിച്ചു പോവുന്നു. താരത്തെ നിലനിർത്താൻ പിഎസ്ജിക്ക്‌ താല്പര്യമുണ്ടെങ്കിലും പുരോഗതി ഒന്നും കൈവന്നിട്ടില്ല.

7- ലെവന്റോസ്ക്കിക്ക്‌ വേണ്ടി ചെൽസി 58 മില്യൺ യൂറോ ഓഫർ ചെയ്തതായി റിപ്പോർട്ടുകൾ.പക്ഷെ ബയേൺ താരത്തെ കൈവിടാനുള്ള സാധ്യത കുറവാണ്.

8- ജോർദാൻ ഹെന്റെഴ്സൺ ലിവർപൂൾ വിടാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ.പിഎസ്ജി, അത്ലറ്റിക്കോ മാഡ്രിഡ്‌ എന്നിവർ താരത്തെ ടീമിൽ എത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

9- പിഎസ്ജി താരം സറാബിയ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറാനൊരുങ്ങുന്നു.ജോക്കിൻ കൊറേയയെ ഉൾപ്പെടുത്തിയുള്ള ഒരു സ്വേപ് ഡീലിനുള്ള ആലോചനയിലാണ് ഇരു ക്ലബുകളും.

10-സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനം ഉടൻ എടുത്തേക്കും. താരം യുവന്റസിൽ തന്നെ തുടരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!