നെയ്മർ കരിയറിൽ എത്ര കിരീടങ്ങൾ നേടി? കണക്കുകൾ ഇങ്ങനെ!

സൂപ്പർ താരം നെയ്മർ ജൂനിയർക്ക്‌ കന്നി കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിടാനുള്ള അവസരം ഇത്തവണ ലഭിച്ചിരുന്നുവെങ്കിലും ബ്രസീൽ അർജന്റീനക്ക്‌ മുന്നിൽ കിരീടം അടിയറവ് വെക്കുകയായിരുന്നു. ഇതോടെ കോപ്പ കിരീടമെന്നുള്ളത് നെയ്മർക്ക്‌ വീണ്ടും സ്വപ്നമായി അവശേഷിക്കുകയായിരുന്നു. എന്നാൽ നെയ്മർക്കൊരിക്കലും കിരീടങ്ങൾക്ക്‌ ക്ഷാമം നേരിട്ടിട്ടില്ല എന്ന് തന്നെയാണ് കണക്കുകൾ തെളിയിക്കുന്നത്.ആകെ 25 കിരീടങ്ങൾ തന്റെ കരിയറിൽ നേടാൻ നെയ്മർക്ക്‌ സാധിച്ചിട്ടുണ്ട്. കോൺഫെഡറഷൻ കപ്പും ചാമ്പ്യൻസ് ലീഗും ലാലിഗയുമെല്ലാം ഇതിൽ ഉൾപ്പെടും.ഇതിന് പുറമേ ഒരു ഒളിമ്പിക് സ്വർണ്ണവും നെയ്മർ സ്വന്തം പേരിൽ എഴുതിചേർത്തിട്ടുണ്ട്.

2009-ലായിരുന്നു നെയ്മർ ബ്രസീലിയൻ ക്ലബായ സാന്റോസിന്റെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്.നാല് സീസണുകളിലായി 177 മത്സരങ്ങൾ കളിച്ച താരം 107 ഗോളുകൾ നേടി.6 കിരീടങ്ങളും സ്വന്തമാക്കി.പിന്നീട് സ്പെയിനിനെ തോൽപ്പിച്ച് ബ്രസീലിനൊപ്പം കോൺഫെഡറേഷൻ കപ്പ് നെയ്മർ സ്വന്തമാക്കിയിരുന്നു. ആ ടൂർണമെന്റിലെ ഗോൾഡൻ ബോളും നെയ്മർ കരസ്ഥമാക്കി.പിന്നീട് എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറിയ നെയ്മർ അവിടെ 4 സീസണുകളിലായി 8 കിരീടങ്ങൾ നേടി. ചാമ്പ്യൻസ് ലീഗും ലാലിഗയും ഇതിൽ ഉൾപ്പെടും.പിന്നീട് പിഎസ്ജിയിൽ എത്തിയ താരം ഇതുവരെ 9 കിരീടങ്ങൾ നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് കിരീടമെന്നുള്ളത് സ്വപ്നമായി അവശേഷിക്കുകയാണ്. നെയ്മറുടെ കിരീടനേട്ടങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.

Santos

Campeonato Paulista – 3 -(2010, 2011, 2012)

Copa do Brasil – 1 – (2010)

Copa Libertadores -1- ( 2011)

Recopa Sudamericana -1- ( 2012)

Fc Barcelona

La Liga – 2 – ( 2014/15, 2015/16)

Copa del Rey -3- (2014/15, 2015/16, 2016/17)

Supercopa de Espana -1 – (2013)

UEFA Champions League -1- (2014/15)

FIFA Club World Cup -1-( 2015)

PSG

Ligue 1 – 3- (2017/18, 2018/19, 2019/20)

Coupe de France -3- ( 2017/18, 2019/20, 2020/21)

Coupe de la Ligue -2- ( 2017/18, 2019/20)

Trophée des Champions -2- ( 2018, 2020)

Brazil

FIFA Confederations Cup -1- ( 2013)

പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗും ബ്രസീലിനൊപ്പം വേൾഡ് കപ്പും നേടണമെന്നാണ് തന്റെ ആഗ്രഹമെന്ന് നെയ്മർ മുമ്പ് വെളിപ്പെടുത്തിയിരുന്നു. അത് നേടാൻ നെയ്മർക്കാവുമോ എന്നാണ് ഫുട്ബോൾ ലോകത്തിന് ഇനി അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!