ഡോണ്ണാരുമയെത്തി, വെറ്ററൻ ഗോൾകീപ്പറെ പിഎസ്ജി വിൽക്കുന്നു!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എസി മിലാനിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ ഗോൾകീപ്പർ ഡോണ്ണാരുമ പിഎസ്ജിയിൽ എത്തിയത്. യൂറോ കപ്പിൽ ഇറ്റലിയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായകപങ്കു വഹിച്ച താരമാണ് ഡോണ്ണാരുമ. താരത്തിന്റെ വരവ് പിഎസ്ജിക്ക്‌ ശക്തി പകരുമെന്നുറപ്പാണ്. എന്നാൽ പിഎസ്ജിയുടെ മറ്റൊരു ഗോൾകീപ്പറായ സെർജിയോ റിക്കോക്ക്‌ സ്ഥാനം നഷ്ടമാവും.താരത്തെ വിൽക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി.

കഴിഞ്ഞ സീസണിൽ സൂപ്പർ താരം കെയ്‌ലർ നവാസിന്റെ അഭാവത്തിൽ പിഎസ്ജിയുടെ ഗോൾവല കാത്തിരുന്നത് റിക്കോയായിരുന്നു. പക്ഷേ ഇനി റിക്കോക്ക്‌ അവസരങ്ങൾ ലഭിക്കാൻ സാധ്യത കുറവാണ്. കെയ്‌ലർ നവാസാവട്ടെ പിഎസ്ജിയിൽ തുടരാൻ തീരുമാനിച്ചിട്ടുമുണ്ട്.അതേസമയം തുർക്കിഷ് ക്ലബായ ബെസിക്റ്റസ് താരത്തിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. കരാറുകൾ പ്രകാരം താരത്തിന് അടുത്ത മാസം മുതൽ കൂടുതൽ സാലറി പിഎസ്ജി നൽകേണ്ടി വരും. അത്കൊണ്ട് തന്നെ എത്രയും പെട്ടന്ന് താരത്തെ മറ്റേതെങ്കിലും ക്ലബ്ബിന് കൈമാറാനാണ് പിഎസ്ജി ആലോചിക്കുന്നതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ റിപ്പോർട്ട്‌ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!