നെയ്മറുടെ റെക്കോർഡ് പഴങ്കഥയാവും,സലാക്ക് വേണ്ടി അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ഓഫർ!

2017ലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയറെ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി സ്വന്തമാക്കിയത്. 222 മില്യൺ യൂറോയാണ് പിഎസ്ജി ബാഴ്സലോണക്ക് ട്രാൻസ്ഫർ ഫീയായി കൊണ്ട് നൽകിയത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം എന്ന റെക്കോർഡ് നെയ്മർ ജൂനിയർ അന്ന് സ്വന്തമാക്കുകയായിരുന്നു.ആ റെക്കോർഡ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല.

പക്ഷേ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറുടെ റെക്കോർഡ് പഴങ്കഥയാവാൻ സാധ്യതയുണ്ട്. എന്തെന്നാൽ ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർതാരമായ മുഹമ്മദ് സലായെ സ്വന്തമാക്കാൻ വലിയ പദ്ധതികൾ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദ് ആവിഷ്കരിച്ചിട്ടുണ്ട്. ലോക റെക്കോർഡ് തുകയാണ് താരത്തിന് വേണ്ടി ഇത്തിഹാദ് ലിവർപൂളിന് ഓഫർ ചെയ്യുക. പ്രമുഖ മാധ്യമമായ ദി അത്ലറ്റിക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതായത് 235 മില്യൺ യൂറോയുടെ ഓഫറാണ് ഇത്തിഹാദ് ലിവർപൂളിന് നൽകുക.ലിവർപൂൾ ഇത് സ്വീകരിച്ചു കഴിഞ്ഞാൽ പുതിയ റെക്കോർഡ് പിറക്കും. പക്ഷേ ലിവർപൂൾ ഇത് സ്വീകരിക്കുമോ എന്നതാണ് പ്രധാനപ്പെട്ട സംശയം. കഴിഞ്ഞ സമ്മറിൽ 230 മില്യൺ യൂറോ താരത്തിന് വേണ്ടി ഇത്തിഹാദ് വാഗ്ദാനം ചെയ്തിരുന്നു.പക്ഷേ ലിവർപൂൾ താരത്തെ വിട്ടു നൽകിയിരുന്നില്ല. എന്നാൽ വരുന്ന സമ്മറിൽ കൈവിടാനുള്ള എല്ലാ സാധ്യതകളും ഇപ്പോഴുണ്ട്.

എന്തെന്നാൽ ലിവർപൂളിന്റെ പരിശീലകനായ ക്ലോപ് സ്ഥാനം ഒഴിയുകയാണ്. മാത്രമല്ല സലാക്കും ക്ലബ്ബിനകത്ത് തുടരാൻ അത്ര താല്പര്യമില്ല.താരത്തെ നിലനിർത്താൻ തന്നെയാണ് ലിവർപൂളിന് താല്പര്യമെങ്കിലും ഇത്രയും വലിയ ഓഫറിൽ അവർ വീഴാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് സലാക്ക് കൂടി താല്പര്യമുണ്ടെങ്കിൽ അദ്ദേഹത്തെ കൈവിടേണ്ടി വന്നേക്കും. ഏതായാലും മികച്ച പ്രകടനമാണ് പതിവുപോലെ സലാ ഈ സീസണിലും പുറത്തെടുക്കുന്നത്. 14 ഗോളുകളും എട്ട് അസിസ്റ്റുകളും അദ്ദേഹം പ്രീമിയർ ലീഗിൽ നേടിയിട്ടുണ്ട്. അതേസമയം ബെൻസിമ ഇത്തിഹാദ് വിട്ടേക്കും എന്നുള്ള റൂമറുകൾ സജീവമാണ്. അത് സലായെ കൊണ്ടുവരാൻ ക്ലബ്ബിനെ കൂടുതൽ സഹായിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!