ബോഡി ലാംഗ്വേജ് മോശമായിരുന്നു, ഇനിയും പഠിക്കാനുണ്ട്: ഇരട്ട ഗോളുകൾ നേടിയ ഹാലന്റിനെ കുറിച്ച് പെപ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വിജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സിറ്റി എവർടണെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇരട്ട ഗോളുകൾ നേടിയ ഹാലന്റാണ് സിറ്റിക്ക് വേണ്ടി തിളങ്ങിയത്.നതാൻ അകെ,കെവിൻ ഡി ബ്രൂയിന എന്നിവരാണ് മത്സരത്തിൽ അസിസ്റ്റുകൾ സ്വന്തമാക്കിയത്.

ഈ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളുകൾ നേടാനാവാത്തതിൽ ഹാലന്റ് വളരെയധികം നിരാശനായിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കോൺഫിഡൻസ് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് സംസാരിച്ചിട്ടുണ്ട്. ഹാലന്റിന്റെ ബോഡി ലാംഗ്വേജ് മോശമായിരുന്നുവെന്നും ഗോളടിക്കാനാവാത്ത സമയത്തും ആത്മവിശ്വാസത്തോടുകൂടി കളിക്കണമെന്നും പെപ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഈ രണ്ടു ഗോളുകൾ അദ്ദേഹത്തെ വളരെയധികം സഹായിക്കും.മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും.ആദ്യപകുതിയിൽ അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് വളരെ മോശമായിരുന്നു. എന്നാൽ രണ്ടാം പകുതി മികച്ചതായിരുന്നു.ഗോൾ നേടിയതോടുകൂടി അദ്ദേഹത്തിന് ആത്മവിശ്വാസം കൈവന്നു.പിന്നീട് അദ്ദേഹത്തിന്റെ നീക്കങ്ങൾ എല്ലാം ശരിയായിരുന്നു. ഗോൾ നേടിയില്ലെങ്കിലും ശരിയായ ബോഡി ലാംഗ്വേജ് ഉണ്ടാക്കിയെടുക്കാൻ ഇനിയും ഹാലന്റ് പഠിക്കേണ്ടതുണ്ട്.ഗോളുകൾ നേടാൻ കഴിയും എന്നുള്ള ഒരു പോസിറ്റീവായ ആത്മവിശ്വാസത്തോടുകൂടി ഓരോ സമയത്തും അദ്ദേഹം കളിക്കളത്തിൽ തുടരണം.ഇതൊരു പരാതി ഒന്നുമല്ല, നോർമൽ ആയിട്ടുള്ള കാര്യമാണ്. ഗോളുകൾ നേടാൻ കഴിയാത്തത് കുഴപ്പമില്ല, പക്ഷേ ശരിയായ രീതിയിൽ നമ്മൾ മുന്നോട്ടു പോകണം ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

പരിക്ക് കാരണം രണ്ട് മാസത്തോളം ഹാലന്റിന് പുറത്തിരിക്കേണ്ടി വന്നിരുന്നു.ഈയിടെയാണ് അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.18 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും 5 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ കോപൻഹേഗനാണ് സിറ്റിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!