ഹാലന്റ് ക്രിസ്റ്റ്യാനോയെ പോലെ, ഇത്തവണത്തെ ബാലൺഡി’ഓർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു : സഹതാരം വ്യക്തമാക്കുന്നു.

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിലും ഗോൾ നേടാൻ സൂപ്പർ താരം ഏർലിംഗ് ഹാലന്റിന് സാധിച്ചിരുന്നു. ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് നോർവീജിയൻ സൂപ്പർ താരം പുറത്തെടുക്കുന്നത്. ആകെ 49 ഗോളുകൾ ഈ സീസണിൽ നേടിക്കഴിഞ്ഞു.ബാലൺഡി’ഓർ സാധ്യത പട്ടികയിൽ ലയണൽ മെസ്സിക്ക് വെല്ലുവിളി ഉയർത്താൻ ഇപ്പോൾ ഹാലന്റിന് സാധിക്കുന്നുണ്ട്.

ഇന്നലത്തെ മത്സരത്തിനുശേഷം മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരമായ ബെർണാഡോ സിൽവ ഹാലന്റിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ഹാലന്റിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ചില സാമ്യതകൾ ഉണ്ടെന്നും ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം ഹാലന്റിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് സിൽവ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഏർലിങ്‌ ഹാലന്റ് ഈ വർഷം ബാലൺഡി’ഓർ പുരസ്കാരം കരസ്ഥമാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.അദ്ദേഹം മികച്ച ഒരു താരമാണ്.അതിനേക്കാൾ ഉപരി മികച്ച ഒരു വ്യക്തിയുമാണ്. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും നേടിക്കഴിഞ്ഞാൽ ഞാൻ അദ്ദേഹത്തിന് വേണ്ടി ആർപ്പുവിളിക്കും. അദ്ദേഹത്തിന് തന്നെയാണ് അപ്പോൾ ബാലൺഡി’ഓർ നൽകേണ്ടത്.ക്രിസ്റ്റ്യാനോയും ഹാലന്റും വ്യക്തിത്വത്തിന്റെ കാര്യത്തിൽ ഒരുപാട് മാറ്റങ്ങളുണ്ട്. പക്ഷേ കളത്തിൽ അവർ തമ്മിൽ ചില സാമ്യതകൾ ഉണ്ട്.പെനാൽറ്റി ബോക്സിനകത്ത് വളരെയധികം ഗോൾ ദാഹം ഉള്ള വ്യക്തിയാണ് ഹാലന്റ്.ക്രിസ്റ്റ്യാനോ റൊണാൾഡോയും അങ്ങനെ തന്നെയാണ് ” ഇതാണ് സിൽവ പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!