മെസ്സി,സാവി, ഇനിയേസ്റ്റ: ബാഴ്‌സക്ക്‌ വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങൾ ഇവർ!

2021/22 സീസണിനുള്ള ഒരുക്കങ്ങൾ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ ആരംഭിച്ചിരുന്നു. കഴിഞ്ഞ സീസണിൽ കോപ്പ ഡെൽ റേ കിരീടം മാത്രമാണ് എഫ്സി ബാഴ്സലോണക്ക്‌ നേടാൻ കഴിഞ്ഞിട്ടുള്ളത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള ക്ലബുകളിൽ ഒന്നാണ് ബാഴ്സ.95 കിരീടങ്ങളാണ് ഇതുവരെ ബാഴ്‌സ തങ്ങളുടെ ക്യാബിനറ്റിൽ എത്തിച്ചിട്ടുള്ളത്. ഈ ബാഴ്സക്ക്‌ വേണ്ടി ഏറ്റവും കൂടുതൽ ജേഴ്സി അണിഞ്ഞിട്ടുള്ള പത്ത് താരങ്ങൾ ആരൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. ഗോൾ ഡോട്ട് കോമാണ് ഈ കണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്.

ഒന്നാമതുള്ളത് സൂപ്പർ താരം ലയണൽ മെസ്സിയാണ്. താരമിപ്പോൾ ഫ്രീ ഏജന്റാണ്.2004-ൽ അരങ്ങേറിയ മെസ്സി 2021 വരെ 778 മത്സരങ്ങൾ ബാഴ്‌സക്കായി കളിച്ചു.10 ലാലിഗയും നാല് ചാമ്പ്യൻസ് ലീഗുമുൾപ്പടെ നിരവധി കിരീടങ്ങൾ മെസ്സി ക്ലബിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

രണ്ടാമതുള്ളത് ഇതിഹാസതാരമായ സാവി ഹെർണാണ്ടസാണ്.1998 മുതൽ 2015 വരെ ഇദ്ദേഹം ബാഴ്‌സ ജേഴ്സി അണിഞ്ഞു.ഇക്കാലയളവിൽ 767 മത്സരങ്ങളാണ് സാവി കളിച്ചിട്ടുള്ളത്.

മൂന്നാമതുള്ളത് മറ്റൊരു ഇതിഹാസതാരമായ ആൻഡ്രസ് ഇനിയേസ്റ്റയാണ്.2002 മുതൽ 2018 വരെ കളിച്ച താരം 674 മത്സരങ്ങളിലാണ് ബൂട്ടണിഞ്ഞിട്ടുള്ളത്.

ബാക്കിയുള്ള താരങ്ങളെ താഴെ നൽകുന്നു.

4)Sergio Busquets-2008-present- 629 മത്സരങ്ങൾ

5)Carles Puyol-1999-2014- 593 മത്സരങ്ങൾ

6)Gerard Pique – 2008-present ,566 മത്സരങ്ങൾ

7)Migueli – 1973-1989 , 549 മത്സരങ്ങൾ

8)Victor Valdes – 2002-2014, 535 മത്സരങ്ങൾ

9)Carles Rexach- 1965-1981, 450 മത്സരങ്ങൾ

10) Guillermo Amor- 1988-1998, 421 മത്സരങ്ങൾ.

ഏതായാലും മെസ്സി ബാഴ്സയുമായി കരാർ പുതുക്കിയാൽ ഈ മത്സരങ്ങളുടെ എണ്ണം ദീർഘിപ്പിക്കാൻ മെസ്സിക്ക് സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!