കരുതിയതിനെക്കാൾ ഭീകരം,സലാ മടങ്ങുകയാണ്: പരിക്കിനെ കുറിച്ച് ഏജന്റ്!

ആഫ്രിക്കൻ നാഷണൽ കപ്പിൽ വമ്പൻമാരായ ഈജിപ്ത് ഘാനയോട് സമനില വഴങ്ങിയിരുന്നു. ആ മത്സരത്തിലായിരുന്നു ഈജിപ്തിന്റെ സൂപ്പർതാരമായ മുഹമ്മദ് സലാക്ക് പരിക്കേറ്റത്. ഹാംസ്ട്രിംഗ് ഇഞ്ചുറിയാണ് താരത്തെ പിടികൂടിയിട്ടുള്ളത്. ഈജിപ്തിന്റെ ഇനിയുള്ള രണ്ടു മത്സരങ്ങൾ നഷ്ടമാകുമെന്നും അതിനു ശേഷം അദ്ദേഹം തിരിച്ചെത്തുമെന്നും അവർ ഒഫീഷ്യലായിക്കൊണ്ട് കൊണ്ട് സ്ഥിരീകരിച്ചിരുന്നു.

എന്നാൽ താരത്തിന്റെ പരിക്കിലെ ഏറ്റവും പുതിയ വിവരങ്ങൾ ഇപ്പോൾ അദ്ദേഹത്തിന്റെ ഏജന്റായ റമി അബ്ബാസ് നൽകിയിട്ടുണ്ട്. അതായത് കരുതിയതിനെക്കാൾ ഭീകരമാണ് സലായുടെ പരിക്കെന്നും കൂടുതൽ മെച്ചപ്പെട്ട ചികിത്സക്ക് വേണ്ടി സലാ ഇംഗ്ലണ്ടിലേക്ക് തന്നെ മടങ്ങുകയാണ് എന്നും ഏജന്റ് അറിയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നമ്മൾ ആദ്യം കരുതിയതിനെക്കാൾ ഗുരുതരമാണ് അദ്ദേഹത്തിന്റെ പരിക്ക്. 21 ദിവസം മുതൽ 28 ദിവസം വരെ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടിവരും. വളരെ തീവ്രമായ റിഹാബിലിറ്റേഷൻ പ്രോസസ് നടത്തിയാൽ മാത്രമാണ് അദ്ദേഹത്തിന് ആഫ്രിക്കൻ നാഷണൽ കപ്പിൽ ഇനി പങ്കെടുക്കാനുള്ള സാധ്യതകൾ അവശേഷിക്കുകയുള്ളൂ.ഇംഗ്ലണ്ടിൽ വച്ചുകൊണ്ടാണ് റിഹാബിലിറ്റേഷൻ നടത്തുക. സാധ്യമാകുന്ന സമയത്ത് അദ്ദേഹം ടീമിനോടൊപ്പം ജോയിൻ ചെയ്യും ” ഇതാണ് സലായുടെ ഏജന്റ് പറഞ്ഞിട്ടുള്ളത്.

ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഇനി സലാ പങ്കെടുക്കില്ല എന്നുള്ളത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.പങ്കെടുക്കാൻ എന്തെങ്കിലും സാധ്യതകൾ അവശേഷിക്കുന്നുണ്ടെങ്കിൽ അത് ഫൈനലിൽ മാത്രമാണ്. ഫെബ്രുവരി അവസാനത്തിൽ മാത്രമാണ് സലാക്ക് കളിക്കളത്തിൽ മടങ്ങിയെത്താൻ സാധിക്കുക. അപ്പോഴേക്കും ലിവർപൂളിന്റെ 6 മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!