ഭയങ്കര ഈഗോക്കാരൻ, മെസ്സി കളിച്ചത് കൊണ്ടാണോ ലീഗ് വണ്ണിനോട് ദേഷ്യം:ക്രിസ്റ്റ്യാനോയോട് മുൻ താരം

ഗ്ലോബ് സോക്കറിന്റെ 3 പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിമുഖത്തിൽ പറഞ്ഞ പല കാര്യങ്ങളും വലിയ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിലൊന്ന് ഫ്രഞ്ച് ലീഗിനെയും സൗദി ലീഗിനേയും താരതമ്യം ചെയ്തതായിരുന്നു. ലീഗ് വണ്ണിനേക്കാൾ മികച്ച ലീഗാണ് സൗദി അറേബ്യൻ ലീഗെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അവകാശപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ലീഗുകളിൽ ഒന്നായി മാറാൻ സൗദി ലീഗിന് കഴിയുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ഈ വിഷയത്തിൽ ആഞ്ഞടിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഫ്രഞ്ച് താരമായ ലൗറേ ബൂല്ലു. ഭയങ്കര ഈഗോയുള്ള ഒരു മനുഷ്യനാണ് റൊണാൾഡോ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മെസ്സി കളിച്ചത് കൊണ്ടാണോ ഫ്രഞ്ച് ലീഗിനോട് ഇത്ര ദേഷ്യമെന്നും ലൗറേ ചോദിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അദ്ദേഹത്തിന്റെ പ്രസ്താവനയിൽ എനിക്ക് അത്ഭുതം തോന്നുന്നു. എന്തിനാണ് അദ്ദേഹം ഫ്രഞ്ച് ലീഗിനെ അറ്റാക്ക് ചെയ്തത്? ലയണൽ മെസ്സി ഇവിടെ കളിച്ചത് കൊണ്ടാണോ ഇത്ര ദേഷ്യം?എന്തുകൊണ്ടാണ് ലീഗ് വണ്ണിനെ മാത്രം അദ്ദേഹം മെൻഷൻ ചെയ്തത്? മറ്റു ലീഗുകളെ എന്തുകൊണ്ട് മെൻഷൻ ചെയ്തില്ല? സൗദിയിലെ മത്സരങ്ങൾ കണ്ടാൽ തന്നെ നമുക്ക് മനസ്സിലാകും ഈ താരതമ്യത്തിൽ അർത്ഥമില്ല എന്നുള്ളത്. ഭയങ്കര ഈഗോയുള്ള മനുഷ്യനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റ് എനിക്കിഷ്ടപ്പെട്ടിട്ടില്ല. പക്ഷേ റൊണാൾഡോയെ ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ട് ” ഇതാണ് മുൻ ഫ്രഞ്ച് താരം പറഞ്ഞിട്ടുള്ളതാണ്.

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഏറ്റുമുട്ടുന്ന മത്സരം വരുന്ന ഫെബ്രുവരി ഒന്നാം തീയതി നടക്കുന്നുണ്ട്. ഇന്റർ മയാമിയും അൽ നസ്റും തമ്മിലാണ് ഏറ്റുമുട്ടുക. മത്സരത്തിൽ റൊണാൾഡോയും മെസ്സിയും കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!