പറ്റിയത് അബദ്ധമെന്ന് തിരിച്ചറിഞ്ഞു,നഗൽസ്മാനെ തിരികെ കൊണ്ടുവരാൻ ബയേൺ!

ഈ സീസണിൽ മോശം പ്രകടനമാണ് ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് നടത്തിയിട്ടുള്ളത്. കഴിഞ്ഞ 11 വർഷമായി അവർ കൈവശം വെച്ചിരുന്ന ബുണ്ടസ്ലിഗ കിരീടം അവർക്ക് നഷ്ടമായി. ഒരു തോൽവി പോലും അറിയാതെ ബയേർ ലെവർകൂസൻ അത് സ്വന്തമാക്കുകയായിരുന്നു. മാത്രമല്ല DFB പോക്കൽ ടൂർണമെന്റിൽ നിന്നും അവർ പുറത്തായിട്ടുണ്ട്.

ഇനി ചാമ്പ്യൻസ് ലീഗ് മാത്രമാണ് അവരുടെ പ്രതീക്ഷ.അത് ലഭിച്ചില്ലെങ്കിൽ ട്രോഫികൾ ഇല്ലാത്ത ഒരു സീസണായി മാറും ഈ സീസൺ. പരിശീലകനായ തോമസ് ടുഷേലിന്റെ പടിയിറക്കം നേരത്തെ തന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. അതായത് ഈ സീസണിന് ശേഷം ക്ലബ്ബിനെ പരിശീലിപ്പിക്കാൻ ടുഷേൽ ഉണ്ടാവില്ല. പകരം പുതിയ ഒരു പരിശീലകനെ ബയേണിന് ആവശ്യമാണ്.അതിനുവേണ്ടിയുള്ള അന്വേഷണങ്ങൾ അവർ ആരംഭിച്ചിരുന്നു.

സാബി അലോൺസോയെ സ്വന്തമാക്കാൻ അവർ ശ്രമം നടത്തിയിരുന്നുവെങ്കിലും അദ്ദേഹം ബയേറിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.സിനദിൻ സിദാനെ കൊണ്ടുവരാൻ താല്പര്യമുണ്ടെങ്കിലും അദ്ദേഹം വരാനുള്ള സാധ്യതകൾക്കില്ല. അതുകൊണ്ടുതന്നെ ബയേൺ ഇപ്പോൾ ജൂലിയൻ നഗൽസ്മാനിലേക്ക് തിരിച്ചെത്തി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. നിലവിൽ ജർമൻ ദേശീയ ടീമിന്റെ പരിശീലകനായ നഗൽസ്മാനുമായി അവർ ചർച്ചകൾ നടത്തുന്നുണ്ട്.

മുൻപ് ബയേണിനെ പരിശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് നഗൽസ്മാൻ. അദ്ദേഹത്തിന് കീഴിൽ മോശമല്ലാത്ത രൂപത്തിൽ ക്ലബ്ബ് കളിച്ചിട്ടും അദ്ദേഹത്തെ ക്ലബ് പുറത്താക്കുകയായിരുന്നു. പക്ഷേ ആ പുറത്താക്കിയത് തെറ്റായിപ്പോയി എന്ന് ബയേണിന് ഇപ്പോൾ തിരിച്ചറിവ് വെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. വരുന്ന യൂറോ കപ്പ്നുശേഷം ജർമ്മനിയുടെ പരിശീലകസ്ഥാനം രാജിവെച്ച് നഗൽസ്മാൻ ബയേണിലേക്ക് തന്നെ മടങ്ങിയെത്തും എന്നാണ് സ്‌കൈ ജർമ്മനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!