ബാഴ്സയെ തോൽപ്പിച്ച് മുന്നേറാൻ ഞങ്ങൾക്ക് സാധിക്കും:ലൂയിസ് എൻറിക്കെ

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബാഴ്സലോണയും പിഎസ്ജിയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബാഴ്സലോണയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ആദ്യപാദത്തിൽ പിഎസ്ജിയെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബാഴ്സലോണ പരാജയപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ കാര്യങ്ങൾ എല്ലാം ഇപ്പോൾ ബാഴ്സലോണക്ക് അനുകൂലമാണ്.

എന്നാൽ പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെ ശുഭാപ്തി വിശ്വാസത്തിലാണ് ഇപ്പോൾ ഉള്ളത്. അതായത് ബാഴ്സലോണയെ തോൽപ്പിച്ചുകൊണ്ട് സെമി ഫൈനലിലേക്ക് മുന്നേറാൻ കഴിയുമെന്നുള്ള ഒരു വിശ്വാസം അദ്ദേഹത്തിനുണ്ട്. അത് എൻറിക്കെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആദ്യപാദത്തിൽ പരാജയപ്പെട്ടതിനുശേഷം രണ്ടാം പാദത്തിൽ തിരിച്ചു വന്ന് കൊണ്ട് മുന്നേറാൻ ഇതുവരെ പിഎസ്ജിക്ക് സാധിച്ചിട്ടില്ല.പക്ഷേ ഇത്തവണ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. തോൽവിക്ക് ശേഷം മറ്റൊരു മത്സരം കളിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാനസികമായി ഞങ്ങൾക്ക് റിക്കവർ ആകേണ്ടതുണ്ട്. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഞങ്ങൾക്ക് മുന്നിൽ മറ്റൊരു അവസരം കൂടി ഉണ്ട് എന്നതാണ്.കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾ സമനില അർഹിച്ചിരുന്നു.ഞങ്ങൾക്ക് കൂടുതൽ മികച്ചതാവേണ്ടതുണ്ട്. ഞങ്ങൾ തിരിച്ചടിക്കും.അതിന് കഴിയുമെന്ന് ഞങ്ങൾ തന്നെ വിശ്വസിക്കുന്നുണ്ട്. ഞങ്ങൾ ഹൈ പ്രസ്സ് ഫുട്ബോൾ ആയിരിക്കും കളിക്കുക. കൂടുതൽ ഗോളുകൾ പിറക്കാൻ സാധ്യതയുള്ള ഒരു മത്സരം തന്നെയായിരിക്കും ഇത് ” ഇതാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.

മുൻപ് പിഎസ്ജി അത്ഭുതകരമായ തിരിച്ചുവരവ് നടത്തി ചരിത്രമുള്ളവരാണ് ബാഴ്സലോണ.ആദ്യപാദത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെട്ട ബാഴ്സലോണ രണ്ടാം പാദത്തിൽ ഒന്നിനെതിരെ ആറ് ഗോളുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു.അങ്ങനെ മുന്നോട്ടു പോകാൻ അന്ന് ബാഴ്സക്ക് കഴിഞ്ഞു. അന്ന് ബാഴ്സയെ പരിശീലിപ്പിച്ച ലൂയിസ് എൻറിക്കെയാണ് നിലവിൽ പിഎസ്ജിയെ പരിശീലിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!