മെസ്സി വേറെ ലെവലാണ്, ലൗറ്ററോക്ക് മെസ്സിയെ കുറിച്ച് പറയാനുള്ളത് ഇങ്ങനെ !
സൂപ്പർ താരം ലയണൽ മെസ്സിയെ വാനോളം പുകഴ്ത്തി അർജന്റൈൻ സഹതാരം ലൗറ്ററോ മാർട്ടിനെസ്. കഴിഞ്ഞ ദിവസം യുവേഫ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് താരം മെസ്സിയെ പ്രശംസിച്ചത്.മെസ്സി വേറെ ലെവലാണെന്നും ഫുട്‍ബോളിനെ വിത്യസ്തമായ രീതിയിൽ മനസ്സിലാക്കിയ താരമാണ് ലയണൽ മെസ്സിയെന്നും താരം അറിയിച്ചു.ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായാണ് ലൗറ്ററോ യുവേഫക്ക് അഭിമുഖം നൽകിയത്. ചാമ്പ്യൻസ് ലീഗിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ ഇന്റർമിലാന് നേരിടാനുള്ളത് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനെയാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30-നാണ് മത്സരം അരങ്ങേറുക.അതേ സമയം അർജന്റീന ടീമിനെ കുറിച്ച് പുകഴ്ത്താനും ലൗറ്ററോ മറന്നില്ല. അർജന്റീനയിൽ ജനിക്കുന്ന ഓരോരുത്തരും പാഷനോടെയും ആത്മാർത്ഥയോടെയും കൂടിയാണ് ജനിക്കുന്നതെന്നും അത്കൊണ്ടാണ് ഏതെങ്കിലും സോക്കർ ലീഗിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നതെന്നും ലൗറ്ററോ കൂട്ടിച്ചേർത്തു.
⚽🐐💬 Lautaro Martínez, delantero del @Inter, claro: “Messi entiende el fútbol de una manera diferente y siempre está un paso por delante de todos los demás”https://t.co/v8gGI9Q8U7
— Mundo Deportivo (@mundodeportivo) October 19, 2020
” ഞാൻ മെസ്സിയെ നേരിട്ടതിനേക്കാൾ കൂടുതൽ അദ്ദേഹത്തിടൊപ്പം അർജന്റീന ടീമിൽ ചിലവഴിച്ചു കൊണ്ട് എനിക്കദ്ദേഹത്തെ അറിയാം. ഞാൻ മുമ്പും പറഞ്ഞതാണ്, ഞാൻ ഇപ്പോഴും പറയുന്നു, ഇനി ഭാവിയിലും പറയും, മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. അദ്ദേഹം ഒരു അർജന്റീനക്കാരനായതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. ഞങ്ങൾ എപ്പോഴും അദ്ദേഹത്തിൽ നിന്നും കാര്യങ്ങൾ പഠിക്കാനാണ് ശ്രമിക്കാറുള്ളത്. എന്നെ സംബന്ധിച്ചെടുത്തോളം മെസ്സി വേറെ ലെവലാണ്. അദ്ദേഹം ഫുട്‍ബോളിനെ വ്യത്യസ്ഥമായ രീതിയിൽ മനസ്സിലാക്കിയ ആളാണ്. എപ്പോഴും എല്ലാവരെക്കാളും ഒരുപടി മുന്നിലാണ് അദ്ദേഹം ” ലൗറ്ററോ മെസ്സിയെ കുറിച്ച് പറഞ്ഞു.
🗣️ | Lautaro Martínez: “Messi understands football in a different way and always is one un step ahead of everyone else” pic.twitter.com/t4YuYQHZM2
— La Senyera (@LaSenyera) October 19, 2020