ബയേണിനോട് വീണ്ടും തോറ്റു,7-1 ന്റെ നാണക്കേടുമായി ചെൽസി മടങ്ങി !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മറ്റൊരു പ്രീക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിന് ഉജ്ജ്വല വിജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബയേൺ ചെൽസിയെ തകർത്തു തരിപ്പണമാക്കിയത്. ആദ്യപാദത്തിൽ 3-0 ന്റെ വിജയം നേടിയ ബയേൺ ഇരുപാദങ്ങളിലുമായി 7-1 ന്റെ കൂറ്റൻ ജയമാണ് നേടിയത്. അതേസമയം സ്വന്തം മൈതാനത്തും എവേ മത്സരത്തിലും ഒരു പൊരുതാൻ കൂടി ആവാതെ ലംപാർഡിന്റെ നീലപ്പട തലകുനിച്ചു മടങ്ങുകയായിരുന്നു. ബയേൺ സൂപ്പർ താരം ലെവന്റോസ്ക്കി തന്നെയാണ് മത്സരത്തിൽ നിറഞ്ഞാടിയത്. രണ്ടു ഗോളും രണ്ട് അസിസ്റ്റുമാണ് താരം നേടിയത്. ക്വാർട്ടർ ഫൈനലിൽ ബാഴ്സയെയാണ് ബയേൺ നേരിടുക.
🔴 Bayern have recorded their 18th win in a row, netting 56 goals along the way…#UCL pic.twitter.com/W8FiMTWgr3
— UEFA Champions League (@ChampionsLeague) August 8, 2020
മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ ലെവന്റോസ്ക്കി പെനാൽറ്റിയിലൂടെ ലക്ഷ്യം കണ്ടു. തന്നെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി താരം തന്നെ വലയിലെത്തിക്കുകയായിരുന്നു. 24-ആം മിനിറ്റിൽ ഇവാൻ പെരിസിച്ചും ഗോൾ കണ്ടെത്തി. ലെവന്റോസ്ക്കിയുടെ കൃത്യമായ അസിസ്റ്റിൽ നിന്ന് ഫിനിഷ് ചെയ്യേണ്ട ജോലിയെ പെരിസിച്ചിന് ഉണ്ടായിരുന്നോള്ളൂ. 28-ആം മിനുട്ടിൽ ചെൽസി ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് ആവുകയായിരുന്നു. 44-ആം മിനിറ്റിൽ ടമ്മി എബ്രഹാം ചെൽസിക്ക് വേണ്ടി ഒരു ഗോൾ കണ്ടെത്തി. എന്നാൽ 76-ആം മിനിറ്റിൽ ലെവന്റോസ്ക്കിയുടെ തന്നെ അസിസ്റ്റിൽ നിന്ന് ടോളിസോ ഗോൾ കണ്ടെത്തി. 84-ആം മിനുട്ടിൽ ഓഡ്രിയോസോളയുടെ ക്രോസിൽ നിന്ന് ഒരു തകർപ്പൻ ഹെഡറിലൂടെ ലെവന്റോസ്ക്കി തന്നെ ഗോൾപട്ടിക പൂർത്തിയാക്കി.
➕🗓️ Friday, 14th August @ 21:00 CEST
— FC Bayern English (@FCBayernEN) August 8, 2020
See you soon, @FCBarcelona 👋#packmas #UCL #FCBFCB pic.twitter.com/5WlgKFwiBj