ചാമ്പ്യൻസ് ലീഗ് നേടികൊണ്ട് സീസൺ അവസാനിപ്പിക്കാൻ ആഗ്രഹമെന്ന് നെയ്മർ !

ഈ സീസൺ ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊണ്ട് അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് നെയ്മർ ജൂനിയർ. കഴിഞ്ഞ ദിവസം പിഎസ്ജിയുടെ ഒഫീഷ്യൽ വെബ്സൈറ്റിനോട്‌ സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്. പിഎസ്ജിയിൽ മൂന്ന് വർഷം പൂർത്തിയായതിനോട് അനുബന്ധിച്ചായിരുന്നു നെയ്മർ ഇങ്ങനെയൊരു അഭിമുഖം നൽകിയത്. ചാമ്പ്യൻസ് ലീഗ് കിരീടം നേടി കൊണ്ട് ഈ സീസണിന് വിരാമം കുറിക്കാനാണ് ആഗ്രഹമെന്നും കിരീടത്തിന് വേണ്ടി കഴിവതും പരിശ്രമിക്കുമെന്നും നെയ്മർ പറഞ്ഞു. ഈ മൂന്ന് വർഷം കൊണ്ട് ഒരുപാട് കാര്യങ്ങൾ ഇവിടെ നിന്ന് പഠിച്ചുവെന്നും നല്ല സമയവും ബുദ്ദിമുട്ടേറിയ സമയവും ഇവിടെ ഉണ്ടായിരുന്നുവെന്നും നെയ്മർ കൂട്ടിച്ചേർത്തു. എന്നാൽ നിലവിൽ പിഎസ്ജിയിൽ ഏറ്റവും മികച്ച നിമിഷത്തിലാണ് താൻ ജീവിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

” ഈ മൂന്ന് വർഷം കൊണ്ട് ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ തനിക്കായി. എനിക്ക് സന്തോഷത്തിന്റെയും ബുദ്ദിമുട്ടിന്റെയും നിമിഷങ്ങൾ ഉണ്ടായി. പ്രത്യേകിച്ച് ഇഞ്ചുറി മൂലം കളിക്കാൻ സാധിക്കാത്ത അവസരങ്ങൾ നന്നായി ഞാൻ പ്രയാസമനുഭവിച്ചു. എന്റെ സഹതാരങ്ങളുടെ സഹായത്തോടെ ഞാൻ അത് തരണം ചെയ്തു. മാത്രമല്ല ഏതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന് അവർ കാണിച്ചു തന്നു. ഇവിടുത്തെ ആരാധകരും മത്സരങ്ങളുമെല്ലാം മികച്ച അനുഭവങ്ങളാണ്. പിഎസ്ജിയിലെ എന്റെ ഏറ്റവും നല്ല നിമിഷങ്ങളിൽ ആണ് ഞാൻ ജീവിച്ചു പോവുന്നത്. ഈ സീസൺ ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊണ്ട് അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന് വേണ്ടി ഞങ്ങൾ പോരാടുക തന്നെ ചെയ്യും. എന്തെന്നാൽ ഞങ്ങൾ ഇതിന് മുൻപ് ഇത്രത്തോളം അടുത്ത് എത്തിയിട്ടില്ല ” നെയ്മർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *