അത്‌ലറ്റിക്കോയെയും തരിപ്പണമാക്കി ബയേൺ,വിജയത്തോടെ സിറ്റിയും ലിവർപൂളും തുടങ്ങി !
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക്കിന് ഉജ്ജ്വലവിജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സുവാരസടങ്ങുന്ന അത്‌ലെറ്റിക്കോ മാഡ്രിഡിനെ ബയേൺ തകർത്തു വിട്ടത്. മത്സരത്തിൽ സർവാധിപത്യം പുലർത്തിയ ബയേൺ ഒരു ഘട്ടത്തിൽ പോലും അത്‌ലെറ്റിക്കോയെ മത്സരത്തിലേക്ക് തിരിച്ചു വരാൻ അനുവദിച്ചില്ല. ബയേണിന് വേണ്ടി കിങ്സ്ലി കോമാൻ ഇരട്ടഗോളുകൾ നേടി.മത്സരത്തിന്റെ 28, 72 മിനുട്ടുകളിലാണ് താരം സ്പാനിഷ് വമ്പൻമാരുടെ വലകുലുക്കിയത്. ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. ഗോറെട്സ്ക്ക, ടോളിസോ എന്നിവരാണ് ശേഷിച്ച ഗോളുകൾ കണ്ടെത്തിയത്. ഹാവോ ഫെലിക്സ്, ലൂയി സുവാരസ് എന്നിവർക്ക് മത്സരത്തിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. ജയത്തോടെ ഗ്രൂപ്പിൽ ബയേൺ ഒന്നാമതെത്തി.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സാൽസ് ബർഗ് ലോക്കോമോട്ടീവിനെ സമനിലയിൽ തളച്ചു.
How good is this team tho 😭#MiaSanMia #FCBAtleti 4-0 pic.twitter.com/ibLl4Wy8EJ
— FC Bayern English (@FCBayernEN) October 21, 2020
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ജയത്തോടെ തുടങ്ങി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി പോർട്ടോയെ തകർത്തത്. സിറ്റിക്ക് വേണ്ടി അഗ്വേറൊ, ഗുണ്ടോഗൻ ടോറസ് എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്. പതിനാലാം മിനുട്ടിൽ ഡയസ് നേടിയ ഗോളിലൂടെ പോർട്ടോ ലീഡ് നേടിയെങ്കിലും പിന്നീട് പെപ്പിന്റെ സംഘം മൂന്ന് ഗോളുകൾ അടിച്ചു കയറ്റുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതെത്താൻ സിറ്റിക്ക് കഴിഞ്ഞു. ഈ ഗ്രൂപ്പിൽ തന്നെ നടന്ന മറ്റൊരു മത്സരത്തിൽ ഒളിമ്പിയാക്കോസ് ഫ്രഞ്ച് വമ്പൻമാരായ മാഴ്സെയെ തോൽപിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് മാഴ്സെ അടിയറവ് പറഞ്ഞത്. ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ ലിവർപൂൾ അയാക്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്തിരുന്നു. ടാഗ്ലിയാഫിക്കോയുടെ സെൽഫ് ഗോളാണ് ലിവർപൂളിന് വിജയം നേടികൊടുത്തത്.
Job well done! 📸🙌
— Manchester City (@ManCity) October 21, 2020
🔷 #ManCity | https://t.co/axa0klD5re pic.twitter.com/TPOSGSXUim