മെസ്സിയാണ് ബാലൺ ഡി’ഓർ,ബാലൺ ഡി’ഓറാണ് മെസ്സി : ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഡയറക്ടർ!

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺ ഡിയോർ പുരസ്കാരം നേടിയിട്ടുള്ള താരം ലയണൽ മെസ്സിയാണ്. 7 തവണയാണ് മെസ്സി ഈ പുരസ്കാരം നേടിയിട്ടുള്ളത്. കഴിഞ്ഞ 15 വർഷമായി ബാലൺ ഡിയോർ ലിസ്റ്റിലെ സ്ഥിരസാന്നിധ്യമാണ് മെസ്സി. എന്നാൽ ഇത്തവണ ആദ്യ 30 പേരുടെ പട്ടികയിൽ ഇടം നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല.

ഇതേക്കുറിച്ച് ബാലൺ ഡിയോർ പുരസ്കാരം നൽകുന്ന ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഡയറക്ടറായ പാസ്ക്കൽ ഫെറെയോട് ചോദിക്കപ്പെട്ടിരുന്നു.മെസ്സിയെ പ്രശംസിച്ചു കൊണ്ടാണ് ഇദ്ദേഹം സംസാരിച്ചിട്ടുള്ളത്.മെസ്സിയാണ് ബാലൺ ഡി’ഓർ,ബാലൺ ഡി’ഓറാണ് മെസ്സി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഫെറെയുടെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“മെസ്സിയാണ് ബാലൺ ഡി’ഓർ,ബാലൺ ഡി’ഓറാണ് മെസ്സി. അദ്ദേഹത്തിന്റെ റെക്കോർഡിനൊപ്പം എത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. എപ്പോഴും ബാലൺ ഡിയോറുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു വ്യക്തിയാണ് മെസ്സി. കാരണം അദ്ദേഹം വ്യക്തിഗതമായും ടീമിനൊപ്പവും ഏറെ മികച്ചു നിൽക്കുന്നു. ഒരു ഇടവേളക്ക് ശേഷം 2019ൽ അദ്ദേഹം വീണ്ടും പുരസ്കാരം നേടിയപ്പോൾ മറന്നുപോയ സന്തോഷം വീണ്ടും ലഭിച്ചു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.2021-ൽ ഞാൻ ഒരു കൊച്ചു കുട്ടിയോട് സംസാരിക്കുന്നതുപോലെയാണ് അദ്ദേഹത്തോട് സംസാരിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ടത് ” പാസ്ക്കൽ ഫെറെ പറഞ്ഞത്.

കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. ഇതോടുകൂടിയാണ് 30 പേരുടെ ലിസ്റ്റിൽ നിന്നും താരം പിന്തള്ളപ്പെട്ടത്. എന്നാൽ ഇതിനെ തുടർന്ന് വലിയ വിമർശനങ്ങളും ഫുട്ബോൾ ലോകത്ത് ഉയർന്നു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!