ഫിർമിനോ ലിവർപൂൾ വിടുന്നു,ഇനി എങ്ങോട്ട്?

2015 ആയിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ റോബെർട്ടോ ഫിർമിനോ പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിൽ എത്തിയിരുന്നത്.യുർഗൻ ക്ലോപിന് കീഴിൽ പിന്നീട് അസാധാരണമായ പ്രകടനമാണ് ഫിർമിനോ നടത്തിയിരുന്നത്. ലിവർപൂളിന് നിരവധി കിരീടങ്ങളും നേട്ടങ്ങളുമൊക്കെ നേടി കൊടുക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഈ ബ്രസീലിയൻ സൂപ്പർ താരത്തിന് കഴിഞ്ഞിരുന്നു. മുഹമ്മദ് സലാ,സാഡിയോ മാനേ,ഫിർമിനോ എന്നീ താരങ്ങൾ അടങ്ങുന്ന മുന്നേറ്റ നിര ലോകപ്രശസ്തമായിരുന്നു.

എന്നാൽ പുതിയ താരങ്ങൾ എത്തിയതോടുകൂടി ഫിർമിനോക്ക് അവസരങ്ങൾ കുറഞ്ഞു. ഇപ്പോഴിതാ താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റായി കൊണ്ടായിരിക്കും ഫിർമിനോ ക്ലബ്ബ് വിടുക. അദ്ദേഹത്തിന്റെ ഏജന്റ് തന്നെ ഇപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഫിർമിനോയുടെ ക്യാമ്പ് ലിവർപൂളിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

യുർഗൻ ക്ലോപിന് താരത്തെ നിലനിർത്താൻ തന്നെയാണ് താല്പര്യം.എന്നാൽ പുതിയ ചാലഞ്ചിന് സമയമായി എന്നാണ് ഫിർമിനോ വിശ്വസിക്കുന്നത്.ഫിർമിനോ ഇനി എങ്ങോട്ട് പോകും എന്നുള്ളത് അവ്യക്തമായ കാര്യമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ തുടരുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം. ഫ്രീ ഏജന്റ് ആയതിനാൽ നിരവധി ക്ലബ്ബുകൾ താരത്തിനു വേണ്ടി രംഗത്ത് വരാനും സാധ്യതയുണ്ട്.ബയേണിലേക്ക് ഫിർമിനോ പോയേക്കുമെന്നുള്ള റൂമറുകൾ ഇപ്പോൾ ഉണ്ട്.

യുർഗൻ ക്ലോപിന് കീഴിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഫിർമിനോ തന്നെയാണ്.ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഒരു പ്രീമിയർ ലീഗ് കിരീടവും അദ്ദേഹം ലിവർപൂളിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.നിരവധി ഗോളുകളിൽ അദ്ദേഹം പങ്കാളിത്തം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും എട്ടുവർഷങ്ങൾക്ക് ശേഷം താരം ക്ലബ്ബ് വിടുന്നു എന്നുള്ളത് ലിവർപൂൾ ആരാധകർക്ക് ദുഃഖം ഉണ്ടാക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!