മെസ്സിയുടെ മനസ്സ് മാറില്ല, അദ്ദേഹം ക്ലബ് വിടാനുള്ള ഉറച്ച തീരുമാനത്തിൽ തന്നെയാണ് പ്രസിഡന്റ് സ്ഥാനാർത്ഥി !
സൂപ്പർ താരം ലയണൽ മെസ്സി തന്റെ മനസ്സ് മാറ്റില്ലെന്നും അദ്ദേഹം ക്ലബ് വിടാനുള്ള ഉറച്ച തീരുമാനത്തിൽ തന്നെയാണ് ഉള്ളതെന്നും അഭിപ്രായപ്പെട്ട ബാഴ്സ പ്രസിഡന്റ് സ്ഥാനാർത്ഥി. കഴിഞ്ഞ ദിവസം ഗോളിന് നൽകിയ അഭിമുഖത്തിലാണ് പ്രസിഡന്റ് സ്ഥാനാർഥിയായ ടോണി ഫ്രയ്ക്സ. മെസ്സി ക്ലബ് വിടണമെന്ന് നിർബന്ധം പിടിക്കാൻ വ്യക്തമായ കാരണങ്ങൾ ഉണ്ടെന്നും ഉന്നതങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന താരമാണ് മെസ്സിയെന്നും എന്നാൽ മെസ്സിക്ക് ഒറ്റക്ക് അത് സാധ്യമാവില്ല എന്നും ഒരു ടീം വേണമെന്നും അതില്ലാത്തതിനാലാണ് മെസ്സി ക്ലബ് വിടാൻ തീരുമാനിച്ചതെന്നും ഇദ്ദേഹം അറിയിച്ചു. മെസ്സിയുടെ ക്ലബും തമ്മിലുള്ള ബന്ധം ദിനംപ്രതി വഷളായി കൊണ്ടിരിക്കുകയാണ്. മെഡിക്കൽ ടെസ്റ്റിന് വിധേയനാവാത്ത മെസ്സി തുടർന്ന് പരിശീലനത്തിനും എത്തിയിരുന്നില്ല. ഇനി താൻ ബാഴ്സയുടെ ഭാഗമല്ല എന്നാണ് മെസ്സി വിശ്വസിക്കുന്നത്. എന്നാൽ ക്ലബ്ബാവട്ടെ താരത്തെ വിടാനുള്ള ഒരുക്കമവുമല്ല.ഈയൊരു അവസ്ഥയിലാണ് ബാഴ്സ പ്രസിഡൻഷ്യൽ കാന്റിഡേറ്റ് ആയ ഇദ്ദേഹം മെസ്സി ക്ലബ് വിടുമെന്ന് ഉറപ്പിച്ചു പറഞ്ഞത്.
Barcelona presidential candidate insists Lionel Messi will NOT change his mind about leaving https://t.co/4eGA14Wxb8
— MailOnline Sport (@MailSport) September 1, 2020
“ഏറെ കാലത്തെ അനുഭവത്തിന്റെ പുറത്ത്, മെസ്സി ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ് ക്ലബ് വിടാനുള്ളത് എന്നാണ് ഞാൻ കേട്ടത്. ഇനി മെസ്സി ബാഴ്സയിലേക്ക് തിരികെ പോവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിജയത്തിന്റെ പരമോന്നതിയിൽ എത്താൻ കൊതിക്കുന്ന ഒരു താരമാണ് മെസ്സി. പക്ഷെ അത് മെസ്സിക്ക് ഒറ്റക്ക് നേടാൻ കഴിയില്ല. മറിച്ച് അതിന് പറ്റിയ ഒരു ടീം വേണം. അത് നിലവിൽ ബാഴ്സയിൽ ഇല്ല. 2015-ലെ ട്രെബിളിന് ശേഷം ബാഴ്സക്ക് വിജയങ്ങൾ നഷ്ടമായിരിക്കുന്നു. അത്കൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷത്തെ ക്ലബ്ബിന്റെ നെഗറ്റീവ് സ്പോർട്ടിൻങ് നയങ്ങൾ ആണ് അദ്ദേഹത്തെ ഇങ്ങനെയൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത് ” ഫ്രയ്ക്സ പറഞ്ഞു. ബർതോമ്യുവിന്റെ പകരക്കാരനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്ന വ്യക്തിയാണ് ഫ്രയക്സ. പക്ഷെ മെസ്സി ഇനി ബാഴ്സയിൽ കാണില്ല എന്ന് തന്നെയാണ് ഇദ്ദേഹം വിശ്വസിക്കുന്നത്.
— Mirror Football (@MirrorFootball) September 1, 2020