കലാപം നയിച്ച നേതാവ് ഞാനല്ല: പൊട്ടിത്തെറിച്ച് റിച്ചാർലീസൺ!

ടോട്ടൻഹാമിന്റെ പരിശീലകനായ അന്റോണിയോ കോന്റെയെ പരിശീലക സ്ഥാനത്ത് നിന്നും ക്ലബ്ബ് പുറത്താക്കിയിരുന്നു. എന്നാൽ ഇതിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത് ബ്രസീലിയൻ സൂപ്പർതാരമായ റിച്ചാർലീസൺ ആയിരുന്നു എന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. തനിക്ക് മതിയായ അവസരങ്ങൾ ലഭിക്കാത്തതിൽ നേരത്തെ പരിശീലകനെതിരെ റിച്ചാർലീസൺ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.

എന്നാൽ പരിശീലകൻ പുറത്താവാൻ കാരണക്കാരൻ താനല്ല എന്നുള്ള കാര്യം ഈ ബ്രസീലിയൻ സൂപ്പർതാരം ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.കലാപം നയിച്ച നേതാവ് താനല്ല എന്നാണ് ഇപ്പോൾ ട്വിറ്ററിലൂടെ റിച്ചാർലീസൺ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ പ്രകടനത്തെ ചോദ്യം ചെയ്യുന്നതും വിമർശിക്കുന്നതും ഒക്കെ ഫുട്ബോളിന്റെ ഭാഗമാണ്.അത് ഞാൻ അംഗീകരിക്കുകയും ചെയ്യുന്നു.പക്ഷേ എന്നെക്കുറിച്ച് നുണ പറയുന്നത് ഞാൻ ഒരിക്കലും അംഗീകരിക്കില്ല.കോന്റെയെയും എന്റെ മറ്റെല്ലാ പരിശീലകരെയും ഞാൻ എപ്പോഴും ബഹുമാനിച്ചിരുന്നു.അദ്ദേഹത്തിന് എതിരെ കലാപം നയിച്ച നേതാവ് ഞാനല്ല. അദ്ദേഹത്തിന് ആവശ്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തതിൽ ഞാൻ അദ്ദേഹത്തോട് ക്ഷമ പറയുന്നു. അദ്ദേഹം ക്ലബ്ബ് വിട്ടപ്പോൾ ഞാൻ അദ്ദേഹത്തിന് മെസ്സേജ് അയക്കുകയും നന്ദി പറയുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേർന്നിട്ടുണ്ട്. അദ്ദേഹം അത് അർഹിക്കുന്നു “റിച്ചാർലീസൺ പറഞ്ഞു.

ഇതുവരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരൊറ്റ ഗോൾ പോലും നേടാൻ ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടില്ല.മാത്രമല്ല 9 മത്സരങ്ങളിൽ മാത്രമാണ് ഇദ്ദേഹം സ്റ്റാർട്ട് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!