മെസ്സിയെ എങ്ങനെ റാഞ്ചാം? അന്വേഷണങ്ങൾ ആരംഭിച്ച് മാഞ്ചസ്റ്റർ സിറ്റി !

സൂപ്പർ താരം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ വാർത്തകളാണ് ഫുട്ബോൾ മാധ്യമങ്ങളിൽ അടക്കി ഭരിക്കുന്നത്. സൂപ്പർ താരത്തിന്റെ ഭാവി എവിടെയാവുമെന്നാണ് താരത്തിന്റെ ആരാധകർ ഉറ്റുനോക്കുന്നത്. താരം സമ്മതം മൂളിയാൽ ക്ലബിലെത്തിക്കാൻ നിരവധി ടീമുകൾ തയ്യാറാണ്. മാഞ്ചസ്റ്റർ സിറ്റി, ഇന്റർമിലാൻ, പിഎസ്ജി എന്നീ മൂന്നു ക്ലബുകളാണ് മുമ്പിൽ ഉള്ളത്. സാമ്പത്തികമായി ശേഷി ഉള്ളതും ഇവർ തന്നെയാണ് എന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ. എന്നാൽ ഇത്തവണ മാഞ്ചസ്റ്റർ സിറ്റി മെസ്സിക്ക് വേണ്ടി ഒരുങ്ങി തന്നെയാണ് പുറപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ലംഘിക്കാതെ എങ്ങനെ മെസ്സിയെ റാഞ്ചാം എന്നാണ് നിലവിൽ മാഞ്ചസ്റ്റർ സിറ്റി അന്വേഷിക്കുന്ന കാര്യം.

നിലവിൽ 700 മില്യൺ യുറോയാണ് മെസ്സിയുടെ റിലീസ് ക്ലോസ്. ഇത്രയും വമ്പൻ തുക നൽകാൻ ഏതെങ്കിലും ക്ലബ് തയ്യാറാവും എന്നത് അസാധ്യമായ കാര്യമാണ്. മെസ്സി സമ്മതം മൂളിയാൽ തന്നെ ഒരുപാട് പ്രശ്നങ്ങൾ മറികടക്കേണ്ടി വരും താരത്തെ സ്വന്തമാക്കാൻ. ഈയൊരു അവസ്ഥയെ കുറിച്ച് പഠിക്കാൻ വിദഗ്ധരെ സിറ്റി ഏല്പിച്ചിരിക്കുന്നു എന്നാണ് വാർത്തകൾ. ഇഎസ്പിഎൻ എഫ്സി റിപ്പോർട്ട്‌ പുറത്തു വിട്ടത്. ഫെയർ പ്ലേ നിയമങ്ങൾ ഒന്നും തന്നെ തെറ്റിക്കാതെ മെസ്സിയെ സിറ്റിയിൽ എത്തിക്കാനുള്ള വഴികളാണ് സിറ്റിക്ക് ആവിശ്യം. ഏതായാലും മെസ്സി ബാഴ്സ വിടണമെന്ന് തീരുമാനിച്ചാൽ ഏറ്റവും കൂടുതൽ രംഗത്തുള്ളത് മാഞ്ചസ്റ്റർ സിറ്റി തന്നെയാണ്. മെസ്സി ക്ലബ് വിടാൻ തീരുമാനിച്ചാൽ സിറ്റി എന്ന ഓപ്ഷൻ ആരാധകർക്കും സന്തോഷമുണ്ടാക്കുന്ന കാര്യം തന്നെയാണ്.എന്തെന്നാൽ പെപ് ഗ്വാർഡിയോളയും മെസ്സി ഒരുമിക്കുമെന്നുള്ള സന്തോഷം.

Leave a Reply

Your email address will not be published. Required fields are marked *