ദിബാലയും ഡിലൈറ്റും പുറത്ത്, പിർലോക്ക് കീഴിൽ യുവന്റസ് പരിശീലനം തുടങ്ങി !

യുവന്റസിന്റെ പുതിയ പരിശീലകൻ ആന്ദ്രേ പിർലോക്ക് കീഴിലുള്ള തങ്ങളുടെ ആദ്യപരിശീലനത്തിന്റെ ചിത്രങ്ങൾ യുവന്റസ് പുറത്ത് വിട്ടു. ഇന്നലെയാണ് യുവന്റസ് ഹോളിഡേക്ക് ശേഷം പരിശീലനത്തിലേക്ക് തിരിച്ചെത്തിയത്. പ്രീ സീസണിന് മുന്നോടിയായുള്ള പരിശീലനമാണ് നിലവിൽ യുവന്റസ് നടത്തുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള സൂപ്പർ താരങ്ങൾ പിർലോക്ക് കീഴിൽ പരിശീലനം നടത്തി. ആദ്യദിവസത്തെ പരിശീലനത്തിന് ശേഷം പിർലോ ആരാധകർക്ക് വീഡിയോ സന്ദേശം നൽകുകയും ചെയ്തു. എന്നാൽ സൂപ്പർ താരങ്ങളായ ദിബാല, ഡിലൈറ്റ് എന്നിവർ പരിശീലനത്തിന് എത്തിയില്ല.

പരിക്കാണ് ഇരുവർക്കും പരിശീലനം നഷ്ടപ്പെടാൻ കാരണമായത്. ഡിലൈറ്റിന് പരിശീലനം നഷ്ടപ്പെടാൻ കാരണം ഷോൾഡർ ഇഞ്ചുറിയാണ്. താരത്തിന് ശസ്ത്രക്രിയ ആവിശ്യമായി വന്നിരുന്നു. അതേസമയം ദിബാല ഇപ്പോഴും പരിക്കിൽ നിന്ന് മുക്തി നേടിയിട്ടില്ല. ഉടനെ തന്നെ കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തന്റെ സ്റ്റാഫുമൊത്താണ് പിർലോ പരിശീലനം നടത്തിയത്. പിർലോക്കൊപ്പം അസിസ്റ്റന്റ് കോച്ച് ഇഗോർ ടുഡോറും പരിശീലനത്തിന് നേതൃത്വം നൽകി. ചെറിയ ചെറിയ സംഘങ്ങൾ ആയിട്ടാണ് പരിശീലനം നടത്തിയത്. പൂർണ്ണമായും മെഡിക്കൽ പ്രോട്ടോകോൾ അനുസരിച്ചാണ് പരിശീലനം നടത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് പിർലോ മാധ്യമങ്ങളെ കാണാൻ ഉദ്ദേശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *