കവാനിക്ക് പകരക്കാരൻ, സുവാരസിനെ നോട്ടമിട്ട് പിഎസ്ജി !
സൂപ്പർ താരം ലൂയിസ് സുവാരസിന് വരും സീസണിൽ ബാഴ്സയിൽ ഇടമില്ലെന്ന് പരിശീലകൻ റൊണാൾഡ് കൂമാൻ കഴിഞ്ഞ ദിവസം താരത്തെ നേരിട്ട് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് താരത്തിന് വേണ്ടി മുൻ ക്ലബ് അയാക്സ് സമർപ്പിച്ച ഓഫർ ബാഴ്സ പരിഗണിച്ചേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ ഓഫർ സുവാരസ് നിരസിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ സുവാരസിന് വേണ്ടി ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി രംഗപ്രവേശനം ചെയ്തു കഴിഞ്ഞിരിക്കുകയാണ്. എന്നാൽ താരവുമായി പിഎസ്ജി നേരിട്ട് സംസാരിച്ചിട്ടില്ല. പക്ഷെ ഉടനടി തന്നെ ചർച്ചകൾ ആരംഭിച്ചേക്കും എന്നാണ് സ്പാനിഷ് മാധ്യമമായ സ്പോർട്ട് പറയുന്നത്.
PSG are alert to Luis Suarez option https://t.co/PEJ4YcvIlK
— SPORT English (@Sport_EN) August 24, 2020
പിഎസ്ജി സൂപ്പർ താരം എഡിൻസൺ കവാനിക്ക് പകരക്കാരൻ എന്ന രൂപത്തിലാണ് പിഎസ്ജി ഈ ഉറുഗ്വൻ താരത്തെ പരിഗണിക്കുന്നത്. സുവാരസിന് ഒരു വർഷം കൂടി ബാഴ്സയിൽ കരാർ അവശേഷിക്കുന്നുണ്ട്. പകരക്കാരനായിട്ടാണെങ്കിലും ക്ലബിൽ തുടരാൻ താല്പര്യമുണ്ട് എന്നറിയിച്ച സുവാരസിനെ നിലനിർത്താൻ കൂമാൻ ഒട്ടും താല്പര്യം കാണിക്കാതിരിക്കുകയായിരുന്നു.ഇതാണ് സുവാരസിന്റെ ഭാവിയെ അപകടത്തിലാക്കിയത്. ഏതായാലും നിലയിൽ സുവാരസ് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ്. ഉടനെ തന്നെ പിഎസ്ജി ചർച്ചകൾ ആരംഭിച്ചേക്കും എന്നാണ് അറിയാൻ കഴിയുന്നത്. സൂപ്പർ താരങ്ങളായ നെയ്മറും സുവാരസും ഒരിക്കൽ കൂടി ഒരുമിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പുതിയ താരങ്ങളെ ക്ലബിൽ എത്തിക്കണമെന്ന് പിഎസ്ജി പരിശീലകൻ ടുഷേൽ പരസ്യമായി പ്രസ്താവിച്ചിരുന്നു. ഏതായാലും സുവാരസ് ബാഴ്സ വിട്ടേക്കും എന്നുള്ളത് ഏറെ കുറെ ഉറപ്പായി വരികയാണ്.
❗PSG is watching Suarez's situation. pic.twitter.com/6prs0wDLYH
— Barca Galaxy (@barcagalaxy) August 24, 2020