ചെൽസിയുടെ പണമൊഴുക്കൽ, പ്രതികരിച്ച് ക്ലോപും പെപ്പും!

ഈ സീസണിലെ ട്രാൻസ്ഫർ വിൻഡോകളിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ക്ലബ്ബ് ചെൽസിയാണ്.600 മില്യൺ യൂറോളമാണ് ചെൽസി രണ്ട് ട്രാൻസ്ഫർ വിൻഡോകളിലുമായി ചിലവാക്കിയിട്ടുള്ളത്. 121 മില്യൺ യൂറോ എൻസോ ഫെർണാണ്ടസിനു വേണ്ടി ചിലവഴിച്ചതാണ് ചെൽസിയുടെ ഏറ്റവും വലിയ ട്രാൻസ്ഫർ.

ഏതായാലും ചെൽസിയുടെ പണം ഒഴുക്കലിനെ കുറിച്ച് ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപിനോടും മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളയോടും മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. ഇതൊന്നും തങ്ങൾ കാര്യമാക്കുന്നില്ല എന്ന രൂപേണയാണ് രണ്ടുപേരും സംസാരിച്ചിട്ടുള്ളത്.അവരുടെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ വക്കീൽ ഇല്ലാതെ ഇതിനെക്കുറിച്ച് ഞാനൊന്നും സംസാരിക്കില്ല.ഇത് ഈ ബിസിനസിന്റെ ഭാഗമാണോ എന്നുള്ളത് എനിക്കറിയില്ല.പക്ഷേ ഇത് വലിയ ഒരു സംഖ്യ തന്നെയാണ്.അവരെല്ലാവരും മികച്ച താരങ്ങളാണ്. ഞാൻ അഭിനന്ദനങ്ങൾ നേരുന്നു. ഇതെങ്ങനെയാണ് സാധ്യമാകുന്നത് എന്നുള്ളത് എനിക്കറിയില്ല. എനിക്കത് വിശദീകരിക്കാനും കഴിയില്ല” ഇതാണ് യുർഗൻ ക്ലോപ് പറഞ്ഞിട്ടുള്ളത്.

“അതൊന്നും ഞാൻ കാര്യമാക്കുന്നില്ല.പക്ഷേ ചെൽസി ഇത്രത്തോളം ചിലവഴിച്ചത് ഒരു സർപ്രൈസ് തന്നെയാണ്.കാരണം അവർ ഓരോ സ്റ്റേറ്റ് ക്ലബ് അല്ലാഞ്ഞിട്ടു കൂടി അവർക്ക് ചിലവഴിക്കാൻ സാധിച്ചു. ഞാൻ പരിഗണിക്കുന്നത് അവസാനത്തെ അഞ്ചുവർഷത്തിനോട് ഞങ്ങൾ 11 കിരീടങ്ങൾ നേടി എന്നുള്ളത് മാത്രമാണ്. എത്ര ചെലവഴിച്ചു എന്നതല്ല, മറിച്ച് എന്ത് നേടുന്നു എന്നുള്ളത് മാത്രമാണ് ഞാൻ പരിഗണിക്കാറുള്ളത്.ചെൽസി ഇപ്പോൾ ചെയ്തതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള പറഞ്ഞിട്ടുള്ളത്.

നിരവധി താരങ്ങളെയാണ് ചെൽസി ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്. അവരെയെല്ലാം കൃത്യമായി ഉപയോഗിച്ചുകൊണ്ട് തിരിച്ചുവരവ് നടത്താൻ ചെൽസിക്ക് കഴിയുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!