മെസ്സിക്ക് വീണ്ടും തിരിച്ചടി നൽകാൻ PSG,ബോണസ് ഒഴിവാക്കിയേക്കും!

സൂപ്പർ താരം ലയണൽ മെസ്സിക്ക് പിഎസ്ജി വിലക്കേർപ്പെടുത്തിയത് പലരെയും ഞെട്ടിപ്പിച്ച ഒരു കാര്യമായിരുന്നു. ക്ലബ്ബിന്റെ അനുമതി ഇല്ലാതെ സൗദി അറേബ്യയിലേക്ക് പോയതിന് തുടർന്നായിരുന്നു മെസ്സിക്ക് ക്ലബ്ബ് സസ്പെൻഷൻ നൽകിയത്.രണ്ട് ആഴ്ചത്തെ സസ്പെൻഷനാണ് ഇപ്പോൾ മെസ്സിക്ക് ലഭിച്ചിട്ടുള്ളത്.പിഎസ്ജി ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രസ്താവന ഇറക്കിയിട്ടില്ലെങ്കിലും മാധ്യമങ്ങൾ എല്ലാവരും ഇത് സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

മെസ്സിക്ക് ഇനി ക്ലബ്ബിനോടൊപ്പം രണ്ടാഴ്ച പരിശീലനം നടത്താനോ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. മാത്രമല്ല ഈ രണ്ടാഴ്ചത്തെ സാലറിയും ലയണൽ മെസ്സിക്ക് ലഭിക്കില്ല. ഇതിന് പുറമേ ലയണൽ മെസ്സിക്ക് മറ്റൊരു തിരിച്ചടി പിഎസ്ജിയുടെ പക്കലിൽ നിന്നും ലഭിച്ചേക്കും. അതായത് ഓരോ സീസണിന് ശേഷവും താരങ്ങൾക്ക് എത്തിക്ക്സ് ബോണസ് ക്ലബ്ബ് നൽകാറുണ്ട്.

സീസണിൽ മാന്യമായ പ്രവർത്തികളും പെരുമാറ്റവും നടത്തുന്ന താരങ്ങൾക്കാണ് ക്ലബ്ബ് എത്തിക്സ് ബോണസ് നൽകാറുള്ളത്.എന്നാൽ ക്ലബ്ബിന്റെ അനുമതി ഇല്ലാതെ സഞ്ചരിച്ചതിലൂടെ ലയണൽ മെസ്സി ഇത് തകർത്തിട്ടുണ്ട്.അതുകൊണ്ടുതന്നെ മെസ്സിക്ക് എത്തിക്സ് ബോണസ് നൽകേണ്ടതില്ല എന്നുള്ളതാണ് ഇപ്പോൾ പിഎസ്ജിയുടെ തീരുമാനം.ഫ്രഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഈ ഇനത്തിൽ ലയണൽ മെസ്സിക്ക് എത്ര തുകയാണ് ലഭിക്കാതിരിക്കുക എന്നുള്ളത് അവ്യക്തമാണ്.

ഏതായാലും മെസ്സി അടുത്ത സീസണിൽ ക്ലബ്ബിനോടൊപ്പം ഉണ്ടാവില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. സസ്പെൻഷൻ കാലയളവിലെ രണ്ട് മത്സരങ്ങൾ മാറ്റി നിർത്തിയാൽ ബാക്കി മൂന്നു മത്സരങ്ങൾ മെസ്സിക്ക് പിഎസ്ജിയോടൊപ്പം കളിക്കാനുള്ള അവസരമുണ്ട്.ആ മൂന്നു മത്സരങ്ങളുടെ കാര്യത്തിൽ മെസ്സി എന്ത് തീരുമാനം എടുക്കും എന്നുള്ളതാണ് ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!