മെസ്സി എന്നാണ് പിഎസ്ജിക്ക് വേണ്ടി കളിച്ചു തുടങ്ങുക? വ്യക്തമായ മറുപടിയുമായി ഗാൾട്ടിയർ!
ഇന്ന് കോപ ഡി ഫ്രാൻസിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ഷറ്റെറൂക്സാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക.പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഇതൊരു എവേ മത്സരമാണ്.
ലയണൽ മെസ്സി ദിവസങ്ങൾക്ക് മുന്നേ പിഎസ്ജിയിൽ എത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്നുള്ളത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്. എന്നാൽ മെസ്സി ഇന്ന് കളിക്കില്ല എന്നുള്ളത് ഗാൾട്ടിയർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അടുത്ത മത്സരത്തിന് മെസ്സി തയ്യാറാകുമെന്നും ഗാൾട്ടിയർ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Christophe Galtier: Leo Messi will not play tomorrow against Châteauroux. We make sure he's ready for the next game. We will take stock! pic.twitter.com/AJukpRvtRT
— Leo Messi 🔟 (@WeAreMessi) January 5, 2023
” ലയണൽ മെസ്സി രണ്ട് ദിവസം ഇപ്പോൾ പരിശീലനം നടത്തിയിട്ടുണ്ട്. അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം കിരീടനേട്ടം ആഘോഷിക്കുന്ന തിരക്കിലായിരുന്നു.നല്ല രൂപത്തിൽ അദ്ദേഹം തയ്യാറാവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ മെസ്സി കളിക്കില്ല.ഞാൻ മെസ്സിയോട് സംസാരിച്ചിരുന്നു. അടുത്ത മത്സരത്തിന് വേണ്ടി മെസ്സി തയ്യാറാകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഒരു അസാധാരണമായ രൂപത്തിലുള്ള വേൾഡ് കപ്പ് തന്നെയാണ് അദ്ദേഹത്തിന് ഉണ്ടായിട്ടുള്ളത്.അടുത്ത മത്സരത്തിന് അദ്ദേഹം ലഭ്യമായിരിക്കും. അദ്ദേഹം തിരിച്ചെത്തിയതിൽ എല്ലാവരും ഹാപ്പിയാണ് ” ഇതാണ് പിഎസ്ജിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ജനുവരി പന്ത്രണ്ടാം തീയതിയാണ് പിഎസ്ജി തങ്ങളുടെ അടുത്ത ലീഗ് വൺ മത്സരം കളിക്കുക.ആങ്കേഴ്സാണ് പിഎസ്ജിയുടെ എതിരാളികൾ. കഴിഞ്ഞ ലെൻസിനെതിരെയുള്ള മത്സരത്തിൽ പരാജയപ്പെട്ടതിനാൽ പിഎസ്ജിക്ക് ഒരു തിരിച്ചുവരവ് അത്യാവശ്യമാണ്.ലയണൽ മെസ്സിയുടെ വരവോടുകൂടി അത് സാധ്യമാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.