നെയ്മർ പിഎസ്ജി വിടുമോ? ഏറ്റവും പുതിയ വിവരങ്ങൾ നൽകി ഫാബ്രിസിയോ!

സൂപ്പർ താരം നെയ്മർ ജൂനിയറെ ഒഴിവാക്കാൻ പിഎസ്ജി തീരുമാനിച്ച് കഴിഞ്ഞു എന്നുള്ളത് ഒട്ടുമിക്ക പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത കാര്യമാണ്. ഇതേ തുടർന്ന് നെയ്മറുടെ ഭാവിയുമായി ബന്ധപ്പെട്ട ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.ചെൽസി,എസി മിലാൻ,ന്യൂ കാസിൽ യുണൈറ്റഡ് എന്നീ ക്ലബ്ബുകളെ നെയ്മറുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ നെയ്മറുടെ കാര്യത്തിലുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ നൽകിയിട്ടുണ്ട്. അതായത് നെയ്മറെ കുറിച്ച് ഇപ്പോൾ പുറത്തു വരുന്നതെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും പിഎസ്ജിയിൽ തുടർന്നുകൊണ്ട് ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളതാണ് നെയ്മറുടെ ലക്ഷ്യമെന്നുമാണ് ഫാബ്രിസിയോ ഇതേക്കുറിച്ച് അറിയിച്ചിട്ടുള്ളത്. കോട്ട്ഓഫ്സൈഡിന് നൽകിയ കോളത്തിലാണ് ഫാബ്രിസിയോ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

നെയ്മറുടെ കാര്യത്തിൽ ഇതുവരെ ഗൗരവത്തിലുള്ള ചർച്ചകൾ ഒന്നും തന്നെ നടന്നിട്ടില്ല. കഴിഞ്ഞതവണ കരാർ പുതുക്കിയതിനാൽ നെയ്മറുടെ സാലറി വലിയ രൂപത്തിൽ ഉയർന്നിട്ടുണ്ട്. അതുകൊണ്ടാണ് കാര്യമായ ചർച്ചകൾ ഒന്നും നടക്കാത്തത്. നെയ്മറെ കുറിച്ചുള്ള അഭ്യൂഹങ്ങൾ എല്ലാ ട്രാൻസ്ഫർ മാർക്കറ്റിലും സജീവമാകാറുണ്ടെന്നും നെയ്മറുടെ സാലറി 50 ശതമാനത്തോളം കുറഞ്ഞാൽ മാത്രമേ ട്രാൻസ്ഫർ സാധ്യതകൾ ഒള്ളൂ എന്നുമാണ് ഫാബ്രിസിയോ കൂട്ടിച്ചേർത്തിട്ടുള്ളത്.

ചുരുക്കത്തിൽ നെയ്മർക്ക് വേണ്ടി വലിയ ചർച്ചകൾ ഒന്നും ഇതുവരെ നടന്നിട്ടില്ല. നിലവിലെ സാഹചര്യത്തിൽ നെയ്മർ ക്ലബ്ബിൽ തന്നെ തുടരാനാണ് സാധ്യത. പക്ഷേ ഇനി കാര്യങ്ങൾ മാറിമറിയുമോ എന്നുള്ളത് കണ്ടറിയേണ്ട വിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!