മെസ്സി ബാഴ്സ വിടുന്നു? സംഭവിക്കുന്നതെന്ത്‌?

അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിടുന്നുവെന്ന അഭ്യൂഹം വളരെ ശക്തമായി ഫുട്ബോൾ ലോകത്ത് ചർച്ച ചെയ്ത ഒരു ദിവസമായിരുന്നു ഇന്നലെ. തൻ്റെ ഭാവി സംബന്ധിച്ചുള്ള തീരുമാനം മെസ്സി ഇന്നലെ തന്നെ ക്ലബ്ബിനെ അറിയിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന് ശേഷം മെസ്സി സ്പെയ്നിൽ ബറോഫാക്സ് എന്നിയപ്പെടുന്ന സെർട്ടിഫൈഡ് ലെറ്റർ ബാഴ്സലോണ ക്ലബ് അധികൃതർക്ക് അയക്കുകയായിരുന്നു. ഈ കത്തിലൂടെയാണ് മെസ്സി തന്റെ ഭാവിയെ കുറിച്ചുള്ള നിർണായകതീരുമാനങ്ങൾ ക്ലബ്ബിനെ അറിയിച്ചത്. ഇത് പ്രകാരം തനിക്ക് ബാഴ്‌സ വിടണം എന്നാണ് മെസ്സിയുടെ ആവശ്യം. അതിന് വേണ്ടി സൗകര്യങ്ങൾ ക്ലബ് ഒരുക്കണമെന്നും മെസ്സി ക്ലബിനോട് ആവിശ്യപ്പെട്ടിട്ടുണ്ട്.

കോൺട്രാക്ട് അനുസരിച്ച് മെസ്സിക്ക് ഓരോ സീസണിന്റെ അവസാനത്തിലും കരാർ റദ്ധാക്കി കൊണ്ട് ക്ലബ് വിടാനുള്ള അധികാരമുണ്ട്. അതായത് അങ്ങനെയാവുമ്പോൾ റിലീസ് ക്ലോസ് ബാധകമാവില്ല. പക്ഷെ കരാർ പ്രകാരം മെസ്സിക്ക് റിലീസ് ക്ലോസ് ബാധകമല്ലാതെ ക്ലബ് വിടുന്നതിന്റെ കാലാവധി ജൂൺ പത്തു വരെയാണ്. സാധാരണഗതിയിൽ സീസൺ അവസാനിക്കുന്ന സമയം. എന്നാൽ ഇപ്രാവശ്യം സീസൺ അവസാനിക്കാൻ വൈകിയതിനാൽ ഈ ക്ലോസിന്റെ കാലാവധി നീട്ടണമെന്നാണ് മെസ്സിയുടെ വക്കീൽ ആവിശ്യപ്പെടുന്നത്. അതായത് 700 മില്യൺ റിലീസ് ക്ലോസ് ബാധകമല്ലാതെ മെസ്സിക്ക് ക്ലബ് വിടാനുള്ള അവസരം നൽകണമെന്ന്. എന്നാൽ മെസ്സിയുടെ ഈ അഭ്യർത്ഥനയോട് ബാഴ്‌സ പ്രതികരിച്ചിട്ടില്ല. അതീവഗുരുതരമായ ഒരു സാഹചര്യത്തിലൂടെയാണ് ബാഴ്‌സ കടന്നു പോവുന്നത് എന്ന് വ്യക്തമാണ്. യൂറോപ്പിലെ എല്ലാ പ്രമുഖമാധ്യമങ്ങളും ഇത് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെങ്കിലും മെസ്സിയോ ബാഴ്സയോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏതായാലും കൂടുതൽ വിവരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!