മെസ്സി ബാഴ്സ വിടുന്നു? ഫുട്ബോൾ ലോകത്തെ പിടിച്ചു കുലുക്കിയ പ്രമുഖരുടെ ട്വീറ്റുകൾ ഇങ്ങനെ !

മെസ്സി ക്ലബ് വിടുന്നു എന്നത് ഏറെക്കുറെ ഉറപ്പിച്ച പോലെയായിരുന്നു ഇന്നലെ പുറത്തു വന്നിരുന്ന വാർത്തകൾ. യൂറോപ്പിലെ പ്രമുഖമാധ്യമങ്ങൾ എല്ലാം തന്നെ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തതോടെ മെസ്സി ബാഴ്സ വിടുന്നു എന്ന അഭ്യൂഹങ്ങൾ യാഥാർത്ഥ്യമാവുന്നതിന്റെ വക്കിലെത്തി. തുടർന്ന് നിരവധി പ്രമുഖരാണ് ഈ സംഭവവികാസവുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചാത്. ഇതോടെ മെസ്സി ബാഴ്സ വിടും എന്ന വാർത്തകൾ കൂടുതൽ ശക്തി പ്രാപിച്ചു. ഇന്നലെ ഫുട്ബോൾ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ട്വീറ്റുകൾ ഇതൊക്കെയാണ്.

കാർലോസ് പുയോളിന്റെ ട്വീറ്റ് ആണ് ഏറ്റവും കൂടുതൽ ഫുട്ബോൾ ലോകത്ത് ചർച്ച ചെയ്യപ്പെട്ട ഒന്ന്. ” എന്റെ സുഹൃത്തായ ലിയോ, നിനക്ക് എപ്പോഴും എന്റെ പിന്തുണയും ബഹുമാനവുമുണ്ട് ” ഇതായിരുന്നു പുയോളിന്റെ ട്വീറ്റ്. ഈ ട്വീറ്റ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. എന്നാൽ ഈ ട്വീറ്റിന്റെ പ്രസക്തി വർധിപ്പിച്ചു കൊണ്ട് ലൂയിസ് സുവാരസ് റീട്വീറ്റ് ചെയ്യുകയായിരുന്നു. കയ്യടിക്കുന്ന ഇമോജി ഇട്ടുകൊണ്ടാണ് ലൂയിസ് സുവാരസ് ഈ ട്വീറ്റിന് പിന്തുണക്കുന്നത്. അതേസമയം പുയോളിന്റെ ഈ ട്വീറ്റിനെ കടുത്ത ബാഴ്സ ആരാധകർ മറ്റൊരു താരത്തിൽ വ്യാഖാനിക്കുന്നുണ്ട്. മെസ്സി മാനേജ്മെന്റിനെതിരെ നടത്തുന്ന പോരാട്ടത്തിനെയാണ് പുയോൾ പിന്തുണച്ചത് എന്നാണ് ഇവരുടെ പക്ഷം.

തുടർന്ന് ബാഴ്സ താരം ആർതുറോ വിദാൽ ഒരു ട്വീറ്റുമായി രംഗത്ത് വന്നിരുന്നു. പ്രത്യക്ഷമായി മെസ്സിയെ പിന്തുണക്കുന്നില്ലെങ്കിലും പരോക്ഷമായി ഇത് മെസ്സിക്ക് അനുകൂലമാണ് എന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. വിദാൽ തന്റെ ഫോട്ടോ ഇട്ടു കൊണ്ട് ക്യാപ്ഷൻ നൽകിയത് ഇങ്ങനെയാണ്. ” നിങ്ങൾ ഒരു കടുവയെ ബുദ്ദിമുട്ടിക്കുകയാണെങ്കിൽ അതങ്ങനെ വിട്ടു തരില്ല. അത്‌ പോരാടുക തന്നെ ചെയ്യും ” എന്നാണ് വിദാൽ പറഞ്ഞത്. മാനേജ്മെന്റിനെതിരെ പോരാടുന്ന മെസ്സിയെയാണ് വിദാൽ ഉദ്ദേശിച്ചത്.

കൂടാതെ ചർച്ചയായ മറ്റൊരു ട്വീറ്റ് കാറ്റലോണിയ പ്രസിഡന്റ്‌ കിം ടോറ പ്ലായുടേത് ആണ്.” കാറ്റലോണിയ എപ്പോഴും നിന്റെ വീടാണ്. ഈ മഹത്തായ ഫുട്‍ബോളും ഈ മഹത്തായ സമയങ്ങളും ഞങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി. ലോകത്തിലെ ഏറ്റവും മികച്ച താരത്തോടൊപ്പം ഇത്രയും വർഷങ്ങൾ ചിലവഴിക്കാനായതിൽ ഞങ്ങൾ സന്തോഷവാൻമാരാണ്. നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കുകയില്ല ലിയോ ” ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. മെസ്സി ക്ലബ് വിട്ടു എന്ന് ഉറപ്പിച്ച തരത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്. ഇത് വലിയ ആശങ്കകൾക്ക് വഴി വെച്ചു.

തുടർന്ന് ലിയാം ഗല്ലാഗർ, ലൂയിസ് ഗാർഷ്യ, ന്യൂ ന്യൂയോർക്ക് ടൈംസ് എന്നിവർ ട്വീറ്റ് ചെയ്തു. സുവാരസിന്റെ സഹോദരനും ട്വീറ്റ് ചെയ്തത് വലിയ ചർച്ചയായി. “ഇത് നല്ലതാണ്, ഇത് പോകുന്നതും നല്ലതിലേക്ക് തന്നെയാണ് ” എന്നാണ് സുവാരസിന്റെ സഹോദരനായ പൌലോ സുവാരസ് ട്വീറ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!