മെസ്സിയല്ലാതെ മറ്റൊരു ഐഡോളില്ല,ഒരു ദിവസം അദ്ദേഹത്തെപ്പോലെയാകും:ലാമിനെ യമാൽ!

എഫ്സി ബാഴ്സലോണയുടെ സ്പാനിഷ് വണ്ടർ കിഡായ ലാമിനെ യമാൽ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 16 വയസ്സു മാത്രം പ്രായമുള്ള ഈ താരം ഇതിനോടകം തന്നെ ചില റെക്കോർഡുകൾ തന്റെ പേരിലാക്കി കഴിഞ്ഞിട്ടുണ്ട്. ഈ വർഷത്തെ ഗോൾഡൻ ബോയ് അവാർഡിന്റെ ഷോർട്ട് ലിസ്റ്റിൽ ഇടം നേടാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു.അതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.

മാത്രമല്ല ഭാവിയിൽ അത് നേടാനാകും എന്നുള്ള പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ലയണൽ മെസ്സിയെ പോലെ തനിക്കും അത് നേടണം എന്നാണ് യമാൽ പറഞ്ഞിട്ടുള്ളത്. മെസ്സിയല്ലാതെ തനിക്ക് മറ്റൊരു ഐഡോളില്ലെന്നും ഒരു ദിവസം താൻ മെസ്സിയെ പോലെയാകുമെന്നും ഈ 16 കാരൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഗോൾഡൻ ബോയ് എന്നത് വളരെ പ്രധാനപ്പെട്ട ഒരു അവാർഡാണ്.ഇന്റർനാഷണൽ ലെവലിൽ ഒന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്.പക്ഷേ യഥാർത്ഥ ഗോൾഡൻ ബോയ് അവാർഡ് നേടാൻ ഞാൻ ആഗ്രഹിക്കുന്നു. ആരൊക്കെയാണ് ഇത് നേടിയത് എന്നെനിക്കറിയാം. ലയണൽ മെസ്സി ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.ആ പട്ടികയിൽ ഇടം നേടാൻ ഞാനും ആഗ്രഹിക്കുന്നു. അധികം വൈകാതെ തന്നെ ടൂറിനിൽ ഞാൻ ഉണ്ടാകും.ലയണൽ മെസ്സിയാണ് എന്റെ ഐഡോൾ. അദ്ദേഹം എക്കാലത്തും എന്റെ ഐഡോൾ ആണ്.അദ്ദേഹം അല്ലാതെ മറ്റൊരു ഐഡോൾ എനിക്ക് ഉണ്ടായിട്ടില്ല. എനിക്കൊരു പ്രചോദനമാണ് മെസ്സി.അദ്ദേഹത്തിന് ഒപ്പം ഞാൻ മുൻപ് ഫോട്ടോ എടുത്തിട്ടുണ്ട്.അന്ന് എന്നെ ആരും പറയുമായിരുന്നില്ല. പക്ഷേ ഭാവിയിൽ എനിക്ക് ഒരു ദിവസം അദ്ദേഹത്തെ പോലെയാകാൻ സാധിക്കും ” ഇതാണ് യമാൽ പറഞ്ഞിട്ടുള്ളത്.

ലാലിഗയിൽ 15 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പല മത്സരങ്ങളിലും സബ്സ്റ്റ്യൂട്ട് റോളിൽ ആണ് അദ്ദേഹം എത്താറുള്ളത്.ക്ലബ്ബിന്റെ ഭാവി വാഗ്ദാനമായി കൊണ്ടാണ് ബാഴ്സ അദ്ദേഹത്തെ പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!