എന്റെ മകനൊപ്പം പോലും കളിക്കാൻ കഴിയാത്ത അവസ്ഥ: തുറന്ന് പറഞ്ഞ് സുവാരസ്.

സൂപ്പർ താരം ലൂയിസ് സുവാരസ് തന്റെ ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോയോട് വിട പറഞ്ഞു കഴിഞ്ഞു. സൂപ്പർ താരം ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമിയിലേക്കാണ് ഇനി സുവാരസ്‌ പോകുന്നത്. പക്ഷേ ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ വലിയ രൂപത്തിൽ അലട്ടുന്നുണ്ട്. പ്രത്യേകിച്ച് കാൽമുട്ടിന്റെ പ്രശ്നം അദ്ദേഹത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

2020 മുതൽ കാൽമുട്ടിന്റെ പരിക്ക് അദ്ദേഹത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഈ പ്രശ്നങ്ങൾക്കിടയിലും അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഏതായാലും 2020 നു ശേഷം താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ സുവാരസ്‌ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ വലത് കാൽമുട്ട് എനിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.എനിക്ക് അത് മറച്ചുവെക്കാനാവില്ല. 2020ൽ പാന്റമ്മിക്കിന്റെ സമയത്ത് കാൽമുട്ടിന്റെ ചികിത്സ പൂർത്തിയാക്കാൻ എനിക്ക് സാധിക്കാതെ വരികയായിരുന്നു.അത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി.വേദന സ്ഥിരപ്പെട്ടു.എനിക്ക് മുട്ട് മടക്കാൻ പോലും സാധിക്കാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. എനിക്ക് സുഹൃത്തുക്കളോടൊപ്പം ഫൈവ്സ് ഫുട്ബോൾ പോലും കളിക്കാൻ കഴിയില്ലെന്ന് ഞാൻ നിരവധി തവണ ചിന്തിച്ചിട്ടുണ്ട്. എണീറ്റ ഉടനെ നടക്കാൻ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ആരെങ്കിലും എന്നെ കണ്ടാൽ അപ്പോൾ പറയും ഇനി കളിക്കാൻ ഒരു സാധ്യതയും ഇല്ലെന്ന്. എന്റെ മകൻ എന്നോടൊപ്പം കളിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകനൊപ്പം പോലും കളിക്കാൻ സാധിക്കാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു.ഓരോ മത്സരങ്ങൾക്ക് മുന്നേയും ഞാൻ മൂന്ന് വീതം ഗുളികകൾ കഴിക്കും.ഇഞ്ചക്ഷനും എടുക്കും. അല്ലാതെ എനിക്ക് കളിക്കാൻ കഴിയില്ല “ഇതാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.

ഇത്രയും ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയിലൂടെയാണ് ഈ സൂപ്പർ താരം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.എന്നിട്ടും അദ്ദേഹം മികച്ച പ്രകടനം ഇപ്പോൾ നടത്തുന്നു.37 വയസ്സുള്ള ഈ താരം ഈ സീസണിൽ ആകെ 53 മത്സരങ്ങളാണ് ബ്രസീലിയൻ ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 27 ഗോളുകളും 19 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!