ഗാവിയെ കാസമിറോയുമായുള്ള താരതമ്യം, രൂക്ഷമായി പ്രതികരിച്ച് സാവി!

എഫ്സി ബാഴ്സലോണയുടെ വളരെ പ്രധാനപ്പെട്ട താരമാണ് യുവ സൂപ്പർതാരമായ ഗാവി. പരിശീലകനായ സാവിക്ക് കീഴിൽ ഇദ്ദേഹം സ്ഥിര സാന്നിധ്യമാണ്.പക്ഷേ ഈയിടെ വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് സ്പെയിനിൽ നിന്നും ലഭിക്കുന്നുണ്ട്. വളരെ അഗ്രസീവായി കളിച്ച് ഒരുപാട് ഫൗളുകൾ വഴങ്ങുന്ന താരമാണ് ഗാവി. എന്നാൽ കാർഡുകൾ ലഭിക്കുന്നതിൽ നിന്നും വളരെ വിദഗ്ധമായി രക്ഷപ്പെടാനും പലപ്പോഴും ഗാവിക്ക് സാധിക്കാറുണ്ട്.

അതുകൊണ്ടുതന്നെ സ്പെയിനിലുള്ളവർ പലരും ഗാവിയെ കാസമിറോയുമായി താരതമ്യം ചെയ്യാറുണ്ട്. അതായത് കൂടുതൽ ഫൗളുകൾ വഴങ്ങുകയും എന്നാൽ കാർഡുകളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതിൽ കാസമിറോ വിദഗ്ധനാണ് എന്നാണ് പലരും അവകാശപ്പെടാറുള്ളത്. ഈ വിഷയത്തിൽ ഗാവിയെയും കാസമിറോയെയും പരസ്പരം താരതമ്യം ചെയ്യുന്നതിനെ പറ്റിയുള്ള അഭിപ്രായം മാധ്യമപ്രവർത്തകർ സാവിയോട് ചോദിച്ചിരുന്നു.വളരെ രൂക്ഷമായ രീതിയിലാണ് ബാഴ്സ പരിശീലകൻ ഇതിനോട് പ്രതികരിച്ചിട്ടുള്ളത്.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഇതൊക്കെ ഞാൻ വളരെ നിസ്സാരമായി മാത്രമാണ് കാണുന്നത്. കാർഡുകൾ നൽകണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കാൻ റഫറിയുണ്ട്. ടീമിനോട് വളരെയധികം പാഷനും ധൈര്യവുമുള്ള താരമാണ് ഗാവി.ആ ധൈര്യം കളിക്കളത്തിൽ അദ്ദേഹം കാണിക്കുകയും ചെയ്യും.ഓരോ മത്സരത്തിനിടയിലും ഒരുപാട് ഫൗളുകൾ നടക്കാറുണ്ട്. ചിലത് മാത്രമാണ് റഫറി വിധിക്കാറുള്ളത്. ദേശീയ ടീമിനോടൊപ്പം കളിക്കുമ്പോൾ പലർക്കും അദ്ദേഹം വണ്ടർഫുൾ താരമാണ്.പക്ഷേ ബാഴ്സയിൽ കളിക്കുമ്പോൾ പലർക്കും അദ്ദേഹത്തെ ഇഷ്ടമാകുന്നില്ല.ഗാവി അദ്ദേഹത്തിന്റെ പാഷനോട് കൂടി തന്നെ കളിക്കും.ഗാവിക്ക് പരിധികളില്ല.അദ്ദേഹം ഇത് നിർത്തരുത് എന്നാണ് എനിക്ക് പറയാനുള്ളത് ” ഇതാണ് ബാഴ്സയുടെ പരിശീലകനായ സാവി പറഞ്ഞിട്ടുള്ളത്.

ഈ ലാലിഗയിൽ ഏറ്റവും കൂടുതൽ ഫൗളുകൾ വഴങ്ങിയിട്ടുള്ള മൂന്നാമത്തെ താരമാണ് ഗാവി. 41 ഫൗളുകളാണ് അദ്ദേഹം വഴങ്ങിയിട്ടുള്ളത്.മൂന്ന് യെല്ലോ കാർഡുകളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!