മെസ്സി ബാഴ്സ വിടാനൊന്നും പോവുന്നില്ലെന്ന് മുൻ പ്രസിഡന്റ്‌ !

സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുമോ ഇല്ലയോ എന്നുള്ളതാണ് ഫുട്ബോൾ ലോകത്ത് വലിയ ചൂടേറിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. ഇന്നലെ രാത്രി വളരെ വലിയ തോതിലുള്ള ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും പരന്നതിനെ തുടർന്ന് തങ്ങൾ ഭയപ്പെട്ടത് സംഭവിക്കുമോ എന്ന ആശങ്കയിലായിരുന്നു ബാഴ്സ ആരാധകർ. പക്ഷെ ബാഴ്‌സയുടെ ഭാഗത്ത് നിന്നൊ മെസ്സിയുടെ ഭാഗത്ത് നിന്നോ ഔദ്യോഗികമായ സ്ഥിരീകരണങ്ങളോ വിശദാംശങ്ങളോ ഒന്നും വരാത്തത് ആരാധകർക്ക് ആശ്വാസം നൽകുന്ന ഒന്നാണ്. ഇപ്പോഴിതാ മറ്റൊരു ആശ്വാസവചനങ്ങളുമായി മുൻ ബാഴ്‌സ പ്രസിഡന്റ്‌ രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. ലയണൽ മെസ്സി ഈ സീസണിൽ ക്ലബ് വിടാനൊന്നും പോവുന്നില്ല എന്നാണ് മുൻ പ്രസിഡന്റ്‌ ആയ ജോൺ ഗാസ്പാർട്ടിന്റെ പ്രസ്താവന. പക്ഷെ അടുത്ത സീസണിൽ മെസ്സി ക്ലബ് വിടാനുള്ള സാധ്യത ഇദ്ദേഹം കാണുന്നുണ്ട്. 2000 മുതൽ 2003 വരെ ബാഴ്സയുടെ പ്രസിഡന്റ്‌ ആയിരുന്നു ഇദ്ദേഹം.

” മെസ്സി ഈ സീസണിൽ ബാഴ്‌സ വിടാനൊന്നും പോവുന്നില്ല. അദ്ദേഹം പോവുന്നെങ്കിൽ അത്‌ അടുത്ത വർഷമായിരിക്കും. ഞാൻ അദ്ദേഹത്തിന്റെ കരാർ കണ്ടിട്ടുണ്ട്.കാര്യം വ്യക്തമാണ്. മെസ്സിക്ക് ക്ലബ് വിടാനുള്ള ക്ലോസ് ജൂണിൽ അവസാനിച്ചു. അതിനി തിരികെ ലഭിക്കാൻ പോവുന്നില്ല. അടുത്ത വർഷം മെസ്സി പോവുന്നതിനാണ് ഞാൻ പരിഗണന നൽകുന്നത്. ക്ലബാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്, അല്ലാതെ താരങ്ങളല്ല, ഇത് പണത്തെ സംബന്ധിച്ചുമുള്ളതല്ല. അവിടെ ഒപ്പുവെക്കപ്പെട്ട ഒരു കരാറുണ്ട്. അതിനെ കുറിച്ചുള്ളതാണ് ” അദ്ദേഹം മാർക്കക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ സീസണിൽ ബാഴ്‌സ ക്ലബ് അനുവദിച്ചാൽ മാത്രമേ മെസ്സിക്ക് ക്ലബ് വിടാൻ സാധിക്കുകയൊള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *