ബാഴ്സയിൽ തന്നെ തുടർന്നോളൂ, മെസ്സിക്ക് പെപ്പിന്റെ നിർദേശം !

സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്. ഇതിന് തടസ്സമായി നിൽക്കുന്നത് ബാഴ്സ തന്നെയാണ്. മെസ്സിയെ വിട്ടു നൽകാൻ ഒരു ഉദ്ദേശവും ഇല്ല എന്ന് ബാഴ്സ കഴിഞ്ഞ ദിവസങ്ങളിൽ തെളിയിച്ചതാണ്. അതിനാൽ തന്നെ ഈയൊരു പ്രശ്നത്തിന് പരിഹാരം കാണാനായി മെസ്സിയുടെ പിതാവും ബാഴ്സ പ്രസിഡന്റും തമ്മിൽ ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഈ യോഗത്തോട് കൂടി കാര്യങ്ങൾക്ക് ഒരു വ്യക്തത കൈവരുമെന്നാണ് ഫുട്ബോൾ ലോകം വിശ്വസിക്കുന്നത്. എന്നാൽ മെസ്സി സിറ്റിയിലേക്ക് വരാൻ കഴിവതും ശ്രമിക്കുന്നതിനിടക്ക് മെസ്സിക്ക് ഒരു നിർദേശം നൽകിയിരിക്കുകയാണ് നിലവിലെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മെസ്സി ബാഴ്സയിൽ തന്നെ തുടരണം എന്നാണ്. അതിനാൽ തന്നെ മെസ്സിയോട് ഈ സീസണിൽ ബാഴ്സയിൽ തന്നെ പെപ് നിർദേശവും നൽകിയിട്ടുണ്ട്. കറ്റാലൻ മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ് ഈയൊരു വാർത്ത പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

പെപ് ഇത്തരത്തിലൊരു നിർദേശം നൽകാനുള്ള വ്യക്തമായ കാരണവും ബോധിപ്പിച്ചിട്ടുണ്ട് എന്നാണ് മുണ്ടോ ഡീപോർട്ടീവോ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ മെസ്സിയെ സിറ്റിയിൽ എത്തിക്കൽ ബുദ്ദിമുട്ട് ആണ് എന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. അതായത് ബാഴ്സ, താരത്തെ വിടാൻ അനുവദിക്കാത്ത ഈ സാഹചര്യത്തിൽ മെസ്സിയെ സ്വന്തമാക്കണമെങ്കിൽ പൊന്നുംവില നൽകേണ്ടി വരും എന്നുറപ്പാണ്. അങ്ങനെയാണെങ്കിൽ അത്‌ യുവേഫയുടെ എഫ്എഫ്പി റൂൾ തെറ്റാൻ ഇടവരും. അത്‌ സിറ്റിക്കാണ് ദോഷം ചെയ്യുക. മുമ്പ് സിറ്റിക്ക് ഇക്കാരണത്താൽ ബാൻ വരെ ലഭിച്ചതാണ്. അത്കൊണ്ട് റിസ്ക് എടുക്കണ്ട എന്നാണ് പെപ്പിന്റെ അഭിപ്രായം. കൂടാതെ ഈ വരുന്ന സീസൺ കൂടി കഴിഞ്ഞാൽ അടുത്ത വർഷം മെസ്സിയുടെ കരാർ അവസാനിക്കുകയും ഫ്രീ ഏജന്റ് ആവുകയും ചെയ്യും. അപ്പോൾ വളരെ വേഗത്തിലും സുഖകരമായും മെസ്സിയെ സ്വന്തമാക്കാൻ കഴിയും. ഇക്കാരണങ്ങൾ ഒക്കെ ചൂണ്ടികാണിച്ചു കൊണ്ടാണ് മെസ്സിയോട് ഈ സീസണിൽ കൂടി ബാഴ്സയിൽ തുടരാൻ പെപ് ആവിശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *