മിന്നുന്ന പ്രകടനം നടത്തി ലൗറ്ററോ, അർജന്റീനയുടെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !

ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്‌ ബൊളീവിയയെ കീഴടക്കാൻ അർജന്റീനക്ക്‌ സാധിച്ചിരുന്നു. ലാ പാസിലെ ദുഷ്കരമേറിയ സാഹചര്യത്തിലും അർജന്റീന പൊരുതി നേടിയ വിജയമായിരുന്നു ഇത്. ആദ്യം തന്നെ ഗോൾ നേടി ബൊളീവിയ അർജന്റീനയെ ഞെട്ടിച്ചുവെങ്കിലും പിന്നീട് അർജന്റീന തിരിച്ചു വരികയായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ ലൗറ്ററോ മാർട്ടിനെസാണ് അർജന്റീനയുടെ വിജയത്തിൽ നിർണായകപങ്കു വഹിച്ചത്. 45-ആം മിനുട്ടിൽ ഗോൾ നേടിയ ലൗറ്ററോ 79-ആം മിനിറ്റിൽ കൊറിയ നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഇതിനാൽ തന്നെ ഇന്നലത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് സ്വന്തമാക്കിയത് ലൗറ്ററോ മാർട്ടിനെസ് തന്നെയാണ്. 8.4 ആണ് താരത്തിന് ഇന്നലെ ലഭിച്ച റേറ്റിംഗ്. താരത്തിന് പിറകിൽ രണ്ടാം സ്ഥാനത്തുള്ളത് മെസ്സിയാണ്. 8.0.മെസ്സിക്ക് ലഭിച്ച റേറ്റിംഗ്. അർജന്റീന താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.

അർജന്റീന : 7.0
ലൗറ്ററോ മാർട്ടിനെസ് : 8.4
ലയണൽ മെസ്സി : 8.0
ലുകാസ് ഒകമ്പസ് : 6.6
റോഡ്രിഗോ ഡി പോൾ : 7.3
ലിയാൻഡ്രോ പരേഡസ് : 7.3
എക്സ്ക്കിയൽ പലാസിയോസ് : 7.3
ഗോൺസാലോ മോണ്ടിയേൽ : 6.8
ലുക്കാസ് മാർട്ടിനെസ് : 6.7
നിക്കോളാസ് ഓട്ടമെന്റി : 6.8
നിക്കോളാസ് ടാഗ്ലിയാഫിക്കോ :7.4
ഫ്രാങ്കോ അർമാനി : 6.4
വോക്വിൻ കൊറിയ : 7.3-സബ്
ഗിഡോ റോഡ്രിഗസ് : 6.9-സബ്
നിക്കോളാസ് ഡോമിങ്കസ് : 5.9-സബ്
ഫകുണ്ടോ മെഡിന-സബ്

Leave a Reply

Your email address will not be published. Required fields are marked *