ബുദ്ധിമുട്ടേറിയ മത്സരം, ജയത്തോടെ തുടങ്ങാനായത് നിർണായകം, മെസ്സി പറയുന്നു !
ഇന്ന് രാവിലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ കീഴടക്കിയത്.സൂപ്പർ താരം ലയണൽ മെസ്സി നേടിയ പെനാൽറ്റി ഗോളായിരുന്നു അർജന്റീനയുടെ രക്ഷക്കെത്തിയത്. ലുക്കാസ് ഒകമ്പസിനെ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി മെസ്സി പിഴവുകളൊന്നും കൂടാതെ ലക്ഷ്യം കാണുകയായിരുന്നു. ജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കയറാനും അർജന്റീനക്ക് സാധിച്ചു. ഇപ്പോഴിതാ മത്സരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സൂപ്പർ താരം മെസ്സി. ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു കടന്ന് പോയത് എന്നാണ് മെസ്സി അറിയിച്ചത്. എന്നിരുന്നാലും വിജയത്തോടെ തുടങ്ങാനായത് നിർണായകമായ കാര്യമാണെന്നും യോഗ്യത മത്സരങ്ങൾ ബുദ്ദിമുട്ടുള്ളത് ആയിരിക്കുമെന്നത് തങ്ങൾക്കറിയാമെന്നും മെസ്സി കൂട്ടിച്ചേർത്തു. മത്സരശേഷം സംസാരിക്കുകയായിരുന്നു മെസ്സി.
“Era importante empezar ganando”
— TyC Sports (@TyCSports) October 9, 2020
Lionel Messi valoró los tres puntos ante Ecuador en el inicio de las Eliminatorias Sudamericanas, aunque reconoció que no encontraron un buen nivel de juego. “Hay que trabajar para seguir creciendo”, afirmó.https://t.co/R2vai4aHID
” ജയത്തോടെ തുടങ്ങാനായി എന്നുള്ളത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്തെന്നാൽ യോഗ്യത മത്സരങ്ങൾ എത്രത്തോളം ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ ഈ ലെവൽ തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. മത്സരങ്ങൾ എപ്പോഴും ബുദ്ധിമുട്ട് തന്നെയാണ്. ഞങ്ങൾ ഒരുപാട് കാലമായി കളിച്ചിട്ട്. ആ ഒരു ആകുലത തന്നെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയായിരുന്നു. സങ്കീർണമായ ഒരു വർഷത്തിലൂടെയാണ് നാം കടന്നു പോവുന്നത്. വീണ്ടും ദേശീയ ടീമിന് വേണ്ടി കളിക്കാനായതിലും വിജയം നേടി ആളുകളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞതിലും ഞാൻ സന്തുഷ്ടനാണ്. എല്ലാ അർജന്റീനക്കാർക്കും ഞാൻ കരുത്ത് പകരാൻ ശ്രമിക്കുകയാണ് ” മെസ്സി പറഞ്ഞു.
"Poder jugar hoy con la Selección y darle una alegría a la gente con esta victoria más allá del juego, es bueno para descomprimir un poco. Desde acá mandarle mucha fuerza a los argentinos. Sé que es un momento difícil para todos".
— TyC Sports (@TyCSports) October 9, 2020
✍️ LIONEL MESSI. #EliminatoriasEnTyCSports. pic.twitter.com/OARRjMNSf2