അടുത്ത വർഷം വിരമിക്കും : റാഫീഞ്ഞ.

കഴിഞ്ഞ ദിവസം ബ്രസീലിയൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയിക്കാൻ വമ്പൻമാരായ സാവോ പോളോക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അവർ കൊറിന്ത്യൻസിനെ പരാജയപ്പെടുത്തിയത്. നിലവിൽ ബ്രസീലിയൻ ലീഗിൽ പത്താം സ്ഥാനത്താണ് സാവോ പോളോയുള്ളത്.ബോട്ടഫോഗോയാണ് നിലവിൽ ബ്രസീലിയൻ ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത്.

ഈ മത്സരത്തിൽ സാവോ പോളോക്ക് വേണ്ടി കളിക്കാൻ 38 വയസ്സുകാരനായ റാഫീഞ്ഞക്ക് സാധിച്ചിരുന്നു. റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇദ്ദേഹം നേരത്തെ ബ്രസീലിന്റെ നാഷണൽ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. 2011 മുതൽ 2019 വരെ ദീർഘകാലം ബയേൺ മ്യൂണിക്കിന് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് റാഫീഞ്ഞ.അദ്ദേഹം ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തവർഷം വിരമിക്കും എന്നാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.

” എന്റെ കരിയറിൽ ഒരുപാട് ഗ്രേറ്റ് ആയിട്ടുള്ള ഇമോഷൻസ് ഞാൻ അനുഭവിച്ചിട്ടുണ്ട്.ഞാൻ ഇപ്പോൾ വിരമിക്കാൻ പോവുകയാണ്.അടുത്തവർഷം ഞാൻ ഫുട്ബോൾ അവസാനിപ്പിക്കും. ഇത്തരം നിമിഷങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞു എന്നുള്ളത് എന്റെ പ്രവിലേജാണ്. എന്റെ ഫേവറേറ്റ് ടീമിനു വേണ്ടിയാണ് ഞാൻ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത് ” ഇതാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.

2022 മുതലാണ് ഇദ്ദേഹം സാവോ പോളോക്ക് വേണ്ടി കളിച്ചു തുടങ്ങിയത്. 2008 ലായിരുന്നു ബ്രസീൽ നാഷണൽ ടീമിന് വേണ്ടി റാഫീഞ്ഞ അരങ്ങേറ്റം നടത്തിയത്. 2017 ലാണ് അവസാനമായി അദ്ദേഹം ബ്രസീൽ ദേശീയ ടീമിന് വേണ്ടി വിളിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!