പരാഗ്വ ബുദ്ധിമുട്ടേറിയ എതിരാളികൾ, കോപ്പയിലെ അനുഭവം ചൂണ്ടികാട്ടി സ്കലോണി പറയുന്നു !
ഈ വരുന്ന നവംബറിൽ രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് അർജന്റീനക്ക് കളിക്കേണ്ടത്. അതിനുള്ള മുന്നൊരുക്കത്തിലാണ് പരിശീലകൻ ലയണൽ സ്കലോണി. അർജന്റീനയുടെ സ്‌ക്വാഡിനെ ഈ വരുന്ന ആഴ്ച്ച തന്നെ പ്രഖ്യാപിക്കുമെന്ന് സ്കലോണി അറിയിച്ചിട്ടുണ്ട്. എന്നാൽ ആദ്യ മത്സരം ബുദ്ധിമുട്ടാവുമെന്ന് മുൻകൂട്ടി കണ്ടിരിക്കുകയാണ് പരിശീലകൻ. പരാഗ്വ എപ്പോഴും ബുദ്ധിമുട്ടേറിയ എതിരാളികൾ ആണെന്നും കഴിഞ്ഞ കോപ്പ അമേരിക്കയിൽ തങ്ങളെ ബുദ്ധിമുട്ടിലേക്ക് വലിച്ചിഴച്ചത് അവരാണെന്നും ഓർമിച്ചിരിക്കുകയാണ് പരിശീലകൻ. കഴിഞ്ഞ കോപ്പ അമേരിക്കയുടെ ഗ്രൂപ്പ് സ്റ്റേജിൽ അർജന്റീനയെ പരാഗ്വ 1-1 എന്ന സ്കോറിന് സമനിലയിൽ തളച്ചിരുന്നു. അവസാനമായി പരാഗ്വയോട് കളിച്ച മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും ജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നില്ല.
#SelecciónMayor Lionel Scaloni: "Hoy entregamos una pre-lista para cumplir con los plazos, pero la semana próxima daremos a conocer la definitiva"https://t.co/TZGovICuxv pic.twitter.com/g7ANHytF0Y
— Selección Argentina 🇦🇷 (@Argentina) October 25, 2020
” പരാഗ്വ എപ്പോഴും ബുദ്ധിമുട്ടേറിയ എതിരാളികളാണ്. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ഞങ്ങളെ ബുദ്ധിമുട്ടിലേക്ക് വലിച്ചിഴച്ചത് അവരാണ്. അവരുടെ കോച്ചിംഗ് സ്റ്റാഫ് മികവുറ്റതാണ്. അവർ ചെയ്യുന്ന മഹത്തായ ജോലിക്ക് ഞങ്ങൾ ഞങ്ങളുടെ അഭിനന്ദനം അറിയിക്കുന്നു. അവർ ബുദ്ധിമുട്ടേറിയ എതിരാളികൾ ആയിരിക്കുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു വിധ സംശയങ്ങളുമില്ല. തീർച്ചയായും അവർക്ക് വ്യക്തമായ ഒരു ഗെയിം പ്ലാൻ ഉണ്ടായിരിക്കും ” സ്കലോണി എഎഫ്എയുടെ ഔദ്യോഗിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ മാസം നടന്ന രണ്ട് മത്സരത്തിലും വിജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. ഇക്വഡോറിനെ 1-0 എന്ന സ്കോറിനും ബൊളീവിയയെ 2-1 എന്ന സ്കോറിനുമാണ് സ്കലോണിയുടെ സംഘം കീഴടക്കിയത്. നവംബറിൽ പരാഗ്വ, പെറു എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. നവംബർ പന്ത്രണ്ടാം തിയ്യതി രാത്രി ഇന്ത്യൻ സമയം 2:30-നാണ് പരാഗ്വയെ അർജന്റീന നേരിടുന്നത്. നവംബർ പതിനേഴാം തിയ്യതി രാത്രി 2:30-നാണ് പെറുവിനെ അർജന്റീന നേരിടുന്നത്.
🚨URGENTE🚨
— Ramiroaranda Futbol Py (@Ramirofutbolpy) October 22, 2020
CAMBIO DE ULTIMO MOMENTO.
🔸 Finalmente, #Argentina vs Paraguay será en La Bombonera.
🔸 La FIFA acaba de cambiar, al principio se iba a jugar en Santiago Del Estero#ElSuenoQueNosUne #Paraguay pic.twitter.com/gzFSmv64ox