മെസ്സിയും ക്രിസ്റ്റ്യാനോയും ഈ ലോകത്തിൽ നിന്നുള്ളവരല്ല, ഓസ്ട്രിയൻ താരം പറയുന്നു!

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോയെയും വാനോളം പ്രശംസിച്ച് ഓസ്ട്രിയൻ താരം മാർക്കോ അർനൗടോവിച്ച്. മെസ്സിയും ക്രിസ്റ്റ്യാനോയും ഈ ലോകത്തിൽ നിന്നുള്ളവരല്ലെന്നും അവർ ഈ ഗ്രഹത്തിലേക്ക് വന്നത് എല്ലാ കിരീടങ്ങളും നേടിക്കൊണ്ട് പോവാൻ ആണെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.യൂറോ കപ്പിൽ ഇറ്റലിക്കെതിരെ നടന്ന മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഇദ്ദേഹം.അഞ്ച് തവണ ബാലൺ ഡിയോർ ജേതാവായ ക്രിസ്റ്റ്യാനോ 32 മേജർ ട്രോഫികൾ സ്വന്തമാക്കിയിരുന്നു. കൂടാതെ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന അലി ദേയിയുടെ റെക്കോർഡിനൊപ്പമാണ് താരം. അതേസമയം മെസ്സിയാവട്ടെ ആറ് തവണ ബാലൺ ഡിയോർ നേടിയിട്ടുണ്ട്. കൂടാതെ 34 ട്രോഫികളും നേടിയിട്ടുണ്ട്.ഇവരെ കിരീടനേട്ടങ്ങളെ പുകഴ്ത്തി കൊണ്ടാണ് മാർക്കോ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്.

” നിങ്ങൾ ക്രിസ്റ്റ്യാനോയുടെ പേര് പറയുമ്പോൾ,നമ്മൾ മനുഷ്യരെ കുറിച്ചല്ല സംസാരിക്കുന്നത്.മെസ്സിയും ക്രിസ്റ്റ്യാനോയും ഈ ലോകത്തിൽ നിന്നുള്ളവരല്ല.അവർ ഒരുപാട് ദൂരെ നിന്നാണ് വരുന്നത്.അവർ ഇവിടെ വന്നിരിക്കുന്നത് എല്ലാ ലീഗുകൾ കരസ്ഥമാക്കാനും എല്ലാ കിരീടങ്ങൾ സ്വന്തമാക്കാനുമാണ്.അതിന് ശേഷം ഇവർ ഇവിടം വിടും ” മാർക്കോ പറഞ്ഞു. അതേസമയം ഇറ്റലിയോട് പരാജയം രുചിച്ചു കൊണ്ട് പുറത്ത് പോവാനായിരുന്നു ഓസ്ട്രിയയുടെ വിധി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!