ഓപ്പൺ ബസ് പരേഡിനിടെ തടസ്സമായി കേബിൾ,തലനാരിഴക്ക് രക്ഷപ്പെട്ട് മെസ്സിയും സംഘവും!
ഖത്തർ വേൾഡ് കപ്പിന് കഴിഞ്ഞ ദിവസത്തോടുകൂടി പരിസമാപ്തിയായിരുന്നു. ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന കിരീടം നേടി കൊണ്ടാണ് ഖത്തറിൽ നിന്നും മടങ്ങിയത്. ലയണൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീന ആ കനക കിരീടം സ്വന്തമാക്കുകയായിരുന്നു.
ലയണൽ മെസ്സിയും സംഘവും അർജന്റീനയിലെ പുലർച്ചെ സമയത്താണ് അവിടെ എത്തിയത്. എയർപോർട്ടിൽ നിന്നും അർജന്റീനയുടെ ക്യാമ്പ് ആയ എസയ്സയിലേക്ക് 3 കിലോമീറ്റർ ദൂരം മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ ഇരുവശത്തും പതിനായിരകണക്കിന് ആരാധകരായിരുന്നു തടിച്ചുകൂടിയിരുന്നത്. ഏകദേശം ഒരു മണിക്കൂറോളം സമയം സഞ്ചരിച്ചു കൊണ്ടാണ് അർജന്റീന താരങ്ങൾ ക്യാമ്പിൽ എത്തിയിരിക്കുന്നത്.
എന്നാൽ ഞെട്ടിക്കുന്ന ഒരു ദൃശ്യം ഇപ്പോൾ ESPN അർജന്റീന പുറത്തുവിട്ടിട്ടുണ്ട്. അതായത് അർജന്റീന താരങ്ങളുടെ ഓപ്പൺ ബസ് പരേഡിനിടെ ഒരു അപകടത്തിൽ നിന്നും താരങ്ങൾ തല നാരിഴക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇവർ പുറത്തുവിട്ടിട്ടുള്ളത്.കേബിൾ വയറുകളാണ് അർജന്റീന താരങ്ങൾക്ക് തടസ്സമായി നിന്നിരുന്നത്. അത് ശ്രദ്ധയിൽപ്പെട്ട ലയണൽ മെസ്സിയും സംഘവും ഉടനടി തലതാഴ്ത്തുകയായിരുന്നു.
¡CUIDADO CON LOS CABLES MUCHACHOS! Insólito momento en la llegada de los campeones del mundo a Argentina.
— ESPN Argentina (@ESPNArgentina) December 20, 2022
Se le voló la gorra a Leandro Paredes. pic.twitter.com/mUfGmOTQdU
ഏറ്റവും ഒടുവിലാണ് പരേഡസ് അപകടം മനസ്സിലാക്കുന്നത്. ഉടനെ തന്നെ റിയാക്ട് ചെയ്തുകൊണ്ട് അദ്ദേഹവും അതിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഒരുപക്ഷേ റിയാക്റ്റ് ചെയ്യാൻ ഒരല്പം വൈകിയിരുന്നുവെങ്കിൽ പരേഡസ് നിലത്ത് വീഴാനുള്ള സാധ്യത പോലും അവിടെയുണ്ടായിരുന്നു. മാത്രമല്ല താരത്തിന്റെ തൊപ്പി നിലത്തേക്ക് വീഴുകയും ചെയ്തിരുന്നു.ഏതായാലും അർജന്റീന താരങ്ങൾ തല നാരിഴക്കാണ് രക്ഷപ്പെട്ടത് എന്ന് പറയേണ്ടിയിരിക്കുന്നു.
Llegaron los campeones mundiales a Argentina, segundos después casi son decapitados por un cable 🙃pic.twitter.com/9okxzejl7q
— Emmanuel Rincón (@EmmaRincon) December 20, 2022
യഥാർത്ഥത്തിൽ അർജന്റീനയുടെ പരേഡ് ആരംഭിച്ചിട്ടില്ല. മറിച്ച് എയർപോർട്ടിൽ നിന്നും എസയ്സയിലേക്ക് അവർ മടങ്ങിയെത്തുകയാണ് ചെയ്തിട്ടുള്ളത്. ഒഫീഷ്യൽ പരേഡ് കുറച്ചു കഴിഞ്ഞിട്ടാണ് ആരംഭിക്കുക. അർജന്റീന ഗവൺമെന്റ് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചതിനാൽ അർജന്റീനയുടെ തെരുവുകൾ എല്ലാം തന്നെ ആഘോഷത്തിമിർപ്പിലാണ്.