അർജന്റീന നേരിടാൻ പോവുന്ന ഏറ്റവും വലിയ വെല്ലുവിളി മെസ്സിയുടെ വിരമിക്കൽ, ആശങ്ക പങ്കുവെച്ച് എഎഫ്എ അധികൃതർ !

സൂപ്പർ താരം ലയണൽ മെസ്സി ഇനിയെത്ര കാലം ഫുട്ബോൾ ലോകത്ത് കാണുമെന്ന് പറയാനൊക്കില്ല. ഏതായാലും ഇനി ഒരുപാട് വർഷങ്ങളൊന്നും മെസ്സി ബാഴ്സയിലോ അർജന്റീനയിലോ കാണില്ല എന്നുറപ്പാണ്. കാരണം അത് അദ്ദേഹത്തിന്റെ പ്രായവുമായി ബന്ധപ്പെട്ടതാണ്. ഇതേ വേവലാതി പങ്കുവെച്ചിരിക്കുകയാണ് എഎഫ്എയുടെ മാർക്കെറ്റിങ് മാനേജറായ ലിയാൻഡ്രോ പീറ്റേഴ്സൺ. കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. അർജന്റീന നേരിടാൻ പോവുന്ന ഏറ്റവും വലിയ വെല്ലുവിളി മെസ്സിയുടെ വിരമിക്കൽ ആയിരിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. മെസ്സിയുടെ ശേഷം എന്ത് ചെയ്യണമെന്നതിനെ കുറിച്ച് തങ്ങൾ വളരെ കാലം മുമ്പ് തന്നെ ആലോചിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

” എഎഫ്എയെ സംബന്ധിച്ചെടുത്തോളം മെസ്സിയുടെ സാന്നിധ്യം വളരെ വലിയ തോതിലുള്ള ഒരു ഘടകമാണ്. അത് എഎഫ്എയുടെ അടിത്തറകളിൽ ഒന്നാണ്. പക്ഷെ അദ്ദേഹം വിരമിച്ചു കഴിഞ്ഞാൽ അത് എങ്ങനെ നികത്തും എന്നുള്ളതാണ് ഞങ്ങൾ നേരിടാൻ പോവുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ കാര്യത്തെ കുറിച്ച് ഞങ്ങൾ ഏറെകാലം മുമ്പ് തന്നെ ചിന്തിക്കുന്നുണ്ട്. ഇത് താരത്തിന്റെ പ്രായത്തിനെ സംബന്ധിക്കുന്ന ഒന്നാണ്. ഒരുപക്ഷെ ഖത്തർ വേൾഡ് കപ്പ് ആയിരിക്കാം അദ്ദേഹത്തിന്റെ അവസാനത്തെ വേൾഡ് കപ്പ്. അതിന് ശേഷം ഒരു വേൾഡ് കപ്പ് കൂടെ മെസ്സി കളിക്കും എന്നുള്ളത് ഏകദേശം അസാധ്യമായ കാര്യമാണ് ” ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *