അർജന്റീനക്ക് വേണ്ടി കൂടുതൽ മത്സരങ്ങൾ കളിക്കാനാഗ്രഹിക്കുന്നുവെന്ന് പപ്പു ഗോമസ്

അർജന്റീനക്ക് വേണ്ടി ഇനിയും കൂടി മത്സരങ്ങളിൽ കളിക്കാനാഗ്രഹിക്കുവെന്ന് പപ്പു ഗോമസ്. കഴിഞ്ഞ ദിവസം സൂപ്പർ മിട്രെക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അർജന്റീന ടീമിനെ കുറിച്ചും പരിശീലകൻ സ്കലോണിയെ കുറിച്ചും സൂപ്പർ താരം മെസ്സിയെ കുറിച്ചും വാചാലനായത്. പരിശീലകൻ സ്കലോണിയുമായി ഫുട്ബോളിനപ്പുറമുള്ള ബന്ധമാണെന്നും അദ്ദേഹം ഒരിക്കൽ കൂടി അർജന്റീന ടീമിലേക്ക് ക്ഷണിച്ചാൽ അതിൽ സന്തോഷമേയൊള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഇറ്റാലിയൻ ക്ലബായ അറ്റ്ലാന്റക്ക് വേണ്ടി മികച്ച ഫോമിലാണ് താരം. സിരി എയിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച അറ്റ്ലാന്റക്ക് വേണ്ടി നല്ല രീതിയിലുള്ള പ്രകടനം കാഴ്ച്ചവെക്കാൻ ഈ മുപ്പത്തിരണ്ട്കാരന് കഴിഞ്ഞിരുന്നു. ഒരിക്കൽ കൂടി അർജന്റീന ജേഴ്‌സിയണിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം. അർജന്റീന പരിശീലകനും മുൻപ് അറ്റ്ലാന്റയിൽ തന്റെ സഹതാരവുമായിരുന്ന സ്കലോണി ഒരിക്കൽ കൂടി അർജന്റീന ടീമിലേക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷയിലാണ് താരം. ഇതുവരെ അർജന്റീനക്ക് വേണ്ടി നാല് മത്സരങ്ങളിൽ ബൂട്ടണിയാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

” ഒരിക്കൽ കൂടി അർജന്റീന നാഷണൽ ടീമിന്റെ ജേഴ്സി അണിയാൻ അവർ ക്ഷണിക്കുകയാണെങ്കിൽ അത് തീർച്ചയായും ഞാൻ ഇഷ്ടപ്പെടുന്ന കാര്യമാണ്. ഞാനും സ്കലോണിയും തമ്മിൽ അറ്റ്ലാന്റയിൽ വെച്ചുള്ള ബന്ധമാണ്. അതിപ്പോഴും നല്ല രീതിയിൽ തുടർന്നു പോരുന്നുണ്ട്. തീർച്ചയായും അദ്ദേഹം നല്ല രീതിയിലാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. അദ്ദേഹം യൂറോപ്പിൽ ഒട്ടേറെ നല്ല താരങ്ങളെ കണ്ടെത്തുകയും ടീമിലേക്കു വിളിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ചെയ്യുന്നതിനെല്ലാം നല്ല റിസൾട്ട്‌ കിട്ടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” അദ്ദേഹം പറഞ്ഞു. ” മെസ്സി ശരാശരിയിലും മുകളിൽ നിൽക്കുന്ന ഒരു താരമാണ്. ഒരാൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നുവോ അതൊക്കെ മെസ്സിക്ക് ചെയ്യാൻ കഴിയും. അത് എല്ലാവരേക്കാളും വേഗത്തിൽ. അദ്ദേഹത്തിന്റെ തലച്ചോറും കാലുകളും തമ്മിലുള്ള കണക്ഷൻ അപാരമാണ് ” ഗോമസ് മെസ്സിയെ കുറിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *