8-2, ബാഴ്‌സയെ ട്രോളി ബയേൺ വീണ്ടും രംഗത്ത് !

കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനലിലായിരുന്നു എഫ്സി ബാഴ്സലോണ ബയേൺ മ്യൂണിക്കിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്. രണ്ടിനെതിരെ എട്ട് ഗോളുകൾക്കാണ് ബാഴ്സ ബയേണിനോട് തകർന്നടിഞ്ഞത്. അതിനെ തുടർന്ന് വലിയ തോതിലുള്ള പ്രതിസന്ധിയാണ് എഫ്സി ബാഴ്സലോണയിൽ ഉടലെടുത്തിരുന്നത്. ഇപ്പോഴിതാ ബാഴ്സയെ ആ സ്കോർ വീണ്ടും ഓർമ്മിപ്പിച്ചിരിക്കുകയാണ് എഫ്സി ബയേൺ. ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി നടത്തിയ മത്സരപ്രവചനത്തിലാണ് 8-2 നെ ബയേൺ ഫുട്ബോൾ ലോകത്തെ ഓർമിപ്പിച്ചത്.” ഈ സ്കോർ ഞങ്ങൾക്ക് പരിചിതമാണോ എന്ന തലകെട്ടോടെയാണ് ഒരു ആരാധകൻ പ്രവചിച്ച 8-2 ന്റെ സ്കോർ ബോർഡ് ബയേൺ ട്വീറ്റ് ചെയ്തത്.

ലോക്കോമോട്ടീവിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായാണ് ബയേൺ ട്വിറ്ററിൽ ആരാധകർക്ക് സ്കോർ പ്രവചിക്കാനുള്ള അവസരം ഒരുക്കിയത്. ചലിക്കുന്ന ചിത്രത്തിന്റെ സ്ക്രീൻ ഷോട്ട് എടുത്തു പ്രവചിക്കാനായിരുന്നു ബയേൺ ആവിശ്യപ്പെട്ടത്. ഇതിനെ തുടർന്ന് ആൻഡ്രസ് എന്ന ആരാധകന് സ്ക്രീൻ ഷോട്ട് ലഭിച്ചത് ബയേൺ 8-2 ലോക്കോമോട്ടീവ് എന്നായിരുന്നു. തുടർന്ന് ഇത് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ബയേൺ റീട്വീറ്റ് ചെയ്യുകയുമായിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ ലോക്കോമോട്ടീവിനെ തോൽപ്പിച്ചത്. 8-2 ന്റെ പരിണിതഫലമെന്നോണം ഇന്നലെ ബാഴ്സ പ്രസിഡന്റ്‌ ബർതോമ്യു രാജിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *