പ്രീമിയർ ലീഗ് ടീമുകൾ ഓരോന്നായി പുറത്തായി,കോളടിച്ചത് സിരി എക്ക്,അടുത്ത UCLൽ 5 ടീം ഉണ്ടാവും!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് ഇത്തവണത്തെ യൂറോപ്പ്യൻ കോമ്പറ്റീഷനിൽ വലിയ തിരിച്ചടിയാണ് എത്തുന്നത്. പ്രീമിയർ ലീഗിനെ പ്രതിനിധീകരിച്ച് എത്തിയ പല ക്ലബ്ബുകളും ഇപ്പോൾ പുറത്തായിക്കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റി,ആഴ്സണൽ എന്നിവർ ചാമ്പ്യൻസ് ലീഗിൽ നിന്നും സെമി കാണാതെ പുറത്തായി.ലിവർപൂളും വെസ്റ്റ്ഹാം യുണൈറ്റഡും യൂറോപ ലീഗിൽ നിന്നും സെമി ഫൈനൽ കാണാതെ പുറത്തായിട്ടുണ്ട്.

ഇപ്പോൾ യുവേഫ കോൺഫറൻസ് ലീഗിൽ ആസ്റ്റൻ വില്ല മാത്രമാണ് പ്രീമിയർ ലീഗിനെ പ്രതിനിധീകരിച്ചുകൊണ്ടുള്ളത്.ഈ പുറത്താവലുകൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.യുവേഫയുടെ കോ എഫിഷ്യന്റ് റാങ്കിങ്ങിൽ അവർ പിറകോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.
അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ 36 ടീമുകൾ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യുവേഫ കോ എഫിഷ്യന്റ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ രണ്ട് സ്പോട്ടുകൾ ലീഗുകൾക്ക് നൽകാൻ തീരുമാനിച്ചിരുന്നു. അതിൽ ഒരു സ്പോട്ട് ഇറ്റാലിയൻ ലീഗിന് ലഭിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അതായത് അടുത്ത ചാമ്പ്യൻസ് ലീഗിൽ ഇറ്റലിയിൽ നിന്നും 5 ടീമുകൾ ഉണ്ടാകും. ഇറ്റാലിയൻ ലീഗിലെ ആദ്യ അഞ്ച് സ്ഥാനക്കാർക്ക് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ സാധിക്കും.

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബുകൾ ഇല്ല. പക്ഷേ റോമയും അറ്റലാന്റയും യൂറോപ ലീഗിന്റെ സെമിഫൈനലിൽ എത്തിയിട്ടുണ്ട്. അതുപോലെതന്നെ ഫിയോറെന്റിന കോൺഫറൻസ് ലീഗിലും അവശേഷിക്കുന്നുണ്ട്. അതിനാൽ ഈ റാങ്കിങ്ങിൽ ഇറ്റലി കുതിപ്പ് നടത്തി ഒരു സ്പോട്ട് കരസ്ഥമാക്കുകയായിരുന്നു.ESPN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇറ്റാലിയൻ ലീഗിന് തൊട്ടു പിറകിൽ ഉള്ളത് ബുണ്ടസ് ലിഗയാണ്.ബയേൺ മ്യൂണിക്കും ബോറൂസിയയും ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ എത്തിയിട്ടുണ്ട്. കൂടാതെ ബയേർ ലെവർകൂസൻ യൂറോപ ലീഗിന്റെ എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവർക്കും ഒരു എക്സ്ട്രാ സ്പോട്ട് ലഭിക്കാനുള്ള സാധ്യതകളാണ് ഇവിടെയുള്ളത്. പ്രീമിയർ ലീഗ് ടീമുകളുടെ മോശം പ്രകടനം ഏറ്റവും ഗുണം ചെയ്തത് ഈ രണ്ട് ലീഗുകളിലെ ക്ലബ്ബുകൾക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!